പേരാമ്പ്ര: പേരാമ്പ്ര-ചാനിയം കടവ് റോഡിനു കുറുകെ ചെറുവണ്ണൂർ ഓട്ടുവയലിൽ നിർമിച്ച അക്വാഡക്ട് അപകട ഭീഷണിയിൽ. കുറ്റ്യാടി ജലസേചന പദ്ധതിയുടെ അക്വാഡക്ടാണിത്. അക്വാഡക്ടിന് ഉയരം കുറവായതുകൊണ്ട് വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ നീർപാലത്തിന് ഇടിക്കുന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം ഇതുവഴി കടന്നുപോയ കണ്ടെയ്നർ ലോറി അക്വാഡക്ടിന് ഇടിച്ചതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇടിയുടെ ആഘാതത്തിൽ അക്വാഡക്ട് ചെറുതായി തെന്നിനീങ്ങിയതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഈ നീർപ്പാലത്തിന് ചുവട്ടിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. എത്രയും വേഗം ഇത് ഉയരം കൂട്ടി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.