നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്​.എസ്​യൂനിറ്റ്​ ഉപജീവനം പദ്ധതിയുടെ ഭാഗമായി നിർമിച്ച പെട്ടിക്കട ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ പി.എം. കുഞ്ഞിക്കണ്ണൻ നിർവഹിക്കുന്നു

ഷാജുവിന് ഉപജീവനത്തിന് കടയൊരുക്കി എൻ.എസ്.എസ് വളൻറിയർമാർ

പേ​രാ​മ്പ്ര: കു​ടും​ബം പോ​റ്റാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ഷാ​ജു​വി​ന് ഉ​പ​ജീ​വ​ന​ത്തി​ന് പെ​ട്ടി​ക്ക​ട​യൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ. നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​യൂ​നി​റ്റ്​ 'ഉ​പ​ജീ​വ​നം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ട നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച തു​ക​യാ​ണ് പ​ദ്ധ​തി​ക്കു വേ​ണ്ടി ഉ​പ​യോ​ഗി​ച്ച​ത്. ര​ണ്ട് കാ​ലു​ക​ളും ത​ള​ർ​ന്ന ഷാ​ജു​വി​ന് ഭാ​ര​പ്പെ​ട്ട മ​റ്റു ജോ​ലി​ക​ൾ ചെ​യ്യാ​ൻ ക​ഴി​യി​ല്ല.

പ്രി​ൻ​സി​പ്പ​ൽ സി. ​അ​ബ്​​ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ പെ​ട്ടി​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ പി.​എം. ര​ജീ​ഷ് സ​ഹാ​യ ധ​നം കൈ​മാ​റി.

പി. ​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ്, കെ.​കെ. ഷോ​ബി​ൻ, വ​ള​ൻ​റി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഹ​മ്മ​ദ്‌ സ​ഊ​ദ്, ഇ. ​റി​യ ഫാ​ത്തി​മ, എ​ൻ. ഗോ​പാ​ല​ൻ, ടി. ​പി. രാ​ജ​ൻ, അ​ശ്വ​തി ശ​ങ്ക​ര​ൻ നാ​യ​ർ, പി. ​അ​ബൂ​ബ​ക്ക​ർ, ടി. ​കു​ഞ്യോ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.