നമ്പ്രത്ത്കര യു.പി സ്കൂൾ വിദ്യാർത്ഥികൾ 

കാടിനെ തൊട്ടറിഞ്ഞ് നമ്പ്രത്ത്കര യു.പി സ്കൂൾ വിദ്യാർത്ഥികൾ

പേരാമ്പ്ര: നമ്പ്രത്ത്കര യു.പി സ്കൂൾ വിദ്യാർത്ഥികൾ കാക്കവയൽ വനപർവ്വത്തിലേക്ക് നടത്തിയ വനയാത്ര വേറിട്ട അനുഭവമായി. കേരള വനം വന്യജീവി വകുപ്പിലെ സോഷ്യൽ ഫോറടി എക്സ്ടൻഷൻ വിഭാഗം കാക്കവയൽ വനപർവ്വം ജൈവവൈവിധ്യ ഉദ്യാനത്തിൽ വച്ച് സംഘടിപ്പിച്ച ഏകദിന പ്രകൃതി ക്യാമ്പ് സോഷ്യൽ ഫോറസ്റ്റി എക്സ്ടൻഷൻ ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീ എ.പി ഇംത്യാസ് ഉദ്ഘാടനം ചെയ്തു.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വബീഷ് എം ക്യാമ്പിന് നേതൃത്വം നൽകി. കാടറിവ് എന്ന വിഷയത്തിൽ റിട്ടയേഡ് ഫോറസ്റ്റർ സുരേഷ് സാർ ക്ലാസെടുത്തു. പ്രധാനാധ്യാപിക സുഗന്ധി.ടി.പി, അധ്യാപകരായ സുജില.പി.എം, ബിജിനി.വി.ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Tags:    
News Summary - Nambrathukara U P School students visit forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.