ചെങ്ങോടുമലയിൽ കിഴക്കൻ മൂലാട് ഭാഗത്ത് മണ്ണിടിഞ്ഞ
നിലയിൽ
പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കിഴക്കൻ മൂലാട് ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണി. കഴിഞ്ഞദിവസം പെയ്ത മഴയിൽ മണ്ണിടിഞ്ഞ് കല്ലുകൾ ഉൾപ്പെടെ താഴോട്ടു പതിച്ചു. വലിയ പാറക്കഷ്ണങ്ങൾ ഏതു സമയവും നീങ്ങി വരാൻ പാകത്തിന് നിൽക്കുന്നുണ്ട്. പത്തോളം കുടുംബങ്ങൾ ഇതിന്റെ താഴ്വാരത്ത് വസിക്കുന്നുണ്ട്. പാറക്കഷ്ണങ്ങൾക്ക് സമീപത്തെ മണ്ണൊലിച്ച് പോകുന്നതാണ് പരിഭ്രാന്തിയിലാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ചെറിയ രീതിയിലുള്ള ഉരുൾപൊട്ടലും മണ്ണൊലിപ്പും ഉണ്ടായിരുന്നു. 2018ലെ പ്രളയസമയത്ത് മണ്ണൊലിപ്പ് ഭീഷണിയിൽ ഈ സ്ഥലത്തെ കുടുംബങ്ങളെ ബന്ധുവീട്ടുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. സംഭവസ്ഥലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. വിലാസിനി സന്ദർശിച്ചു. നാട്ടുകാർ ഒപ്പ് ശേഖരിച്ച് കോട്ടൂർ പഞ്ചായത്ത്, വില്ലേജ്, ജിയോളജി എന്നിവിടങ്ങളിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.