Representational Image
കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളത്തും കോളിക്കടവിലും തെരുവുപട്ടിയുടെ കടിയേറ്റ് വിദ്യാർഥി ഉൾപ്പെടെ നാലു പേർക്ക് പരുക്കേറ്റു. നരയംകുളം ആയാട്ട് ബിജുവിന്‍റെ മകൻ മിലൻ (8) വീട്ടിൽ നിന്ന് അടുത്ത വീട്ടിലേക്ക് പോകുമ്പോളാണ് ഇരു കൈകളിലും നായ കടിച്ചത്. തണ്ടപ്പുറത്തുമ്മൽ വിനോദിന്‍റെ ഭാര്യ ലതക്ക് (40) വീട്ടുമുറ്റത്ത് നിന്നാണ് കടിയേറ്റത്. പിന്നീട് ഈ നായ മൂന്ന് കിലോമീറ്റർ ഓടി കോളിക്കടവ് വടക്കേക്കര രഘൂത്തമന്‍റെ ഭാര്യ അനിത(49)യേയും വടക്കേക്കര പര്യേച്ചി ഉമ്മ (78) യേയുമാണ് കടിച്ചത്.
പരുക്കേറ്റ നാലു പേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പര്യേച്ചി ഉമ്മയുടെ ചെറുമകൻ അർഷിദിന് നായയെ നേരിടുന്നതിനിടയിൽ ചെറിയ പരുക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ നായയെ അടിച്ചു കൊന്നു.
ചാമക്കാലയിൽ താഴെ വയലിൽ പോത്തിനെ കെട്ടുകയായിരുന്ന വിദ്യാർഥിനിയുടെ വസ്ത്രം നായ കടിച്ചു കീറിയിരുന്നു. ശനിയാഴ്ച രാവിലെ മുതൽ നായ നരയംകുളം കോളിക്കടവ് പ്രദേശത്ത് ഭീതി വിതക്കുന്നുണ്ട്. നായക്ക് പേ ഇളകിയിട്ടുണ്ടോ എന്ന സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.