പിടിവിട്ട്​ കോവിഡ്​ വ്യാപനം; പേരാമ്പ്ര മേഖലയിൽ 23 പേർക്ക്

പേരാമ്പ്ര: മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ ആർ.ടി.പി.സി.ആർ ടെസ്​റ്റിൽ 15 പേർക്കും ബുധനാഴ്ച നടത്തിയ ആൻറിജൻ ടെസ്​റ്റിൽ എട്ടു പേർക്കും പോസിറ്റിവായി. ഇതിൽ നൊച്ചാട് മൂന്ന്, കൂത്താളി രണ്ട്, മേപ്പയൂർ രണ്ട്, കായണ്ണ ഒന്ന് എന്നിങ്ങനെയാണ് ആൻറിജൻ ടെസ്​റ്റിലെ പോസിറ്റിവ്. ആർ.ടി.പി.സി.ആർ ടെസ്​റ്റിൽ ചങ്ങരോത്ത് പഞ്ചായത്തിലെ ഒരു വീട്ടിലെ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കല്ലൂരിൽ കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചവരുടെ വീട്ടിലുള്ളവർക്കാണ് രോഗം.

തിരുവള്ളൂരിൽ 21, വില്യാപ്പള്ളിയിൽ 13

ആയഞ്ചേരി: തിരുവള്ളൂരിൽ 21 പേർക്കും വില്യാപ്പള്ളിയിൽ 13 പേർക്കും കൂടി കോവിഡ്. തിരുവള്ളൂരിൽ 100 പേരുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ 19 പേർക്കും കോഴിക്കോടു നിന്ന് നടത്തിയപരിശോധനയിൽ രണ്ടുപേർക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവർ: എട്ടാം വാർഡ് കാഞ്ഞിരാട്ട്തറ -രണ്ട്, ഒമ്പതാം വാർഡ് നിടുബ്രമണ്ണ -രണ്ട്, പന്ത്രണ്ടാം വാർഡ് തിരുവള്ളൂർ സൗത്ത് -ഒന്ന്, പതിമൂന്നാം വാർഡ് കന്നിനട -രണ്ട്, പതിനഞ്ചാം വാർഡ് തോടന്നൂർ -രണ്ട്, പതിനാറാം വാർഡ് ആര്യന്നൂർ -എട്ട്, പതിനെട്ടാം വാർഡ് ചെമ്മരത്തൂർ സൗത്ത് -ഒന്ന്, പത്തൊമ്പതാം വാർഡ് ചെമ്മരത്തൂർ നോർത്ത് -രണ്ട്. സമ്പർക്കത്തിലൂടെയാണ് രോഗ ബാധ.

വ്യാഴാഴ്ച നൂറുപേരുടെ ആർ.ടി.പി.സി.ആർ പരിശോധന തിരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ നടക്കുമെന്ന് ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ കെ. ലിസിത അറിയിച്ചു.

വില്യാപ്പള്ളിയിൽ 118 പേരുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ പതിമൂന്നു പേർക്കാണ് കോവിഡ് പോസിറ്റിവായത്. രോഗം സ്ഥിരീകരിച്ചവർ: രണ്ടാം വാർഡ് മയ്യണ്ണൂർ നോർത്ത് -ഒന്ന്, അഞ്ചാം വാർഡ് ചേരിപ്പൊയിൽ -ഒന്ന്, എട്ടാം വാർഡ് മനത്താബ്ര -മൂന്ന്, പന്ത്രണ്ടാം വാർഡ് കീഴൽ സൗത്ത് -നാല്, പതിനാറാം വാർഡ് ചല്ലിവയൽ -രണ്ട്, പതിനേഴാം വാർഡ് അരക്കുളങ്ങര -ഒന്ന്, പത്തൊമ്പതാം വാർഡ് കൂട്ടങ്ങാരം -ഒന്ന്. രോഗം സ്ഥിരീകരിച്ചവരിൽ ഒരു പഞ്ചായത്ത് ആസൂത്രണ സമിതി അംഗവും ഉൾപ്പെടുന്നു. വെളളിയാഴ്ച നൂറുപേരുടെ ആൻറിജൻ ടെസ്​റ്റ്​ മേമുണ്ട ഹൈസ്കൂളിൽ നടക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ അറിയിച്ചു.

ഉണ്ണികുളത്ത് 15 പേര്‍ക്ക് കൂടി

എകരൂല്‍: ഉണ്ണികുളം പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ രണ്ടു ദിവസങ്ങളിലായി 15 പേര്‍ക്കു കൂടി കോവിഡ് പരിശോധന ഫലം പോസിറ്റിവ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ടുപേര്‍ക്ക് ഉറവിടം വ്യക്തമല്ലാതെയുമാണ് രോഗം സ്ഥിരീകരിച്ചത്. വാര്‍ഡ്‌ ഒന്ന്‍ തേനാക്കുഴിയിൽ രണ്ടു കുട്ടികള്‍, കരിങ്കാളി വാര്‍ഡ്‌ ഏഴില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍, എസ്​റ്റേറ്റ് മുക്ക് വാര്‍ഡ്‌ എട്ടില്‍ ഒന്ന്‍, എകരൂല്‍ വാര്‍ഡ്‌ മൂന്നില്‍ രണ്ടുപേര്‍ എന്നിങ്ങനെ 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും വാര്‍ഡ്‌ 11ലും 21ലും ഉറവിടം വ്യക്തമല്ലാതെ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഉണ്ണികുളം സര്‍വിസ് സഹകരണ ബാങ്കിലെ കലക്​ഷന്‍ ഏജൻറിന് മറ്റു ജീവനക്കാരുമായി പ്രാഥമിക സമ്പര്‍ക്കമില്ലാത്തതിനാല്‍ ബാങ്ക് വ്യാഴാഴ്ച തുറന്ന്‍ പ്രവര്‍ത്തിക്കും. ബുധനാഴ്ച അണു വിമുക്തമാക്കുന്നതിനുവേണ്ടി ബാങ്ക് അടച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 100 പേര്‍ക്ക് വ്യാഴാഴ്ചയും 250 പേര്‍ക്ക് ഞായറാഴ്ചയും പൂനൂരില്‍ ആൻറിജന്‍ പരിശോധന നടക്കുമെന്ന് ഉണ്ണികുളം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമാല്‍ അറിയിച്ചു.

കൊയിലാണ്ടിയിൽ 12 പേർക്ക്

കൊയിലാണ്ടി: നഗരസഭയിൽ കൈക്കുഞ്ഞ് അടക്കം 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം ഭാഗത്ത് 10 പേരുടെ ഫലം പോസിറ്റിവായി. ഒമ്പതുപേർ തിങ്കളാഴ്ച ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയരായവരാണ്. ഒരാളുടെ ഫലം ആൻറിജൻ പരിശോധനയിൽ വ്യക്തമായതാണ്. നഗരസഭയിലെ 30ാം വാർഡ് നിവാസിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കൊയിലാണ്ടി സ്വദേശികളുടെ കൈക്കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു.

നടുവണ്ണൂരിൽ നാലു പേർക്കു കൂടി

നടുവണ്ണൂർ: നടുവണ്ണൂരിൽ നാലുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറിനും വീട്ടിലുള്ള മൂന്നു പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗ്രാമപഞ്ചായത്ത് ഓഫിസ് താൽക്കാലികമായി അടച്ചു.

ഗ്രാമ പഞ്ചായത്ത് ഓഫിസ് അണു നശീകരണം നടത്തി. ഇന്ന്​ നടക്കാനിരുന്ന ലൈഫ് ഫ്ലാറ്റ് സമുച്ചയ ശിലാസ്ഥാപന പ്രാദേശിക പരിപാടിയും മാറ്റി.

നന്മണ്ടയിൽ ആറു പേർക്ക്

നന്മണ്ട: ആരോഗ്യ പ്രവർത്തകയടക്കം നന്മണ്ടയിൽ ചൊവ്വാഴ്​ച ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് രണ്ടിൽ രണ്ടുപേർക്കും വാർഡ് 15ൽ ഒരാൾക്കും 16ൽ മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മൂലമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.