കണ്ടെയ്ൻമെൻറ് സോണിൽ തുറന്ന ബാർ പൂട്ടിച്ചു

പേരാമ്പ്ര: കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതി​െൻറ അടിസ്ഥാനത്തിൽ കണ്ടെയ്‌ൻമെൻറ്​ സോൺ ആയി പ്രഖ്യാപിച്ച പേരാമ്പ്ര ടൗണിൽ വെള്ളിയാഴ്​ച തുറന്ന സൂര്യ ബാർ യൂത്ത് ലീഗ് പ്രതിഷേധത്തെ തുടർന്ന് പൂട്ടിച്ചു.

പഞ്ചായത്ത് ഭരണ സമിതിയുടെയും ആരോഗ്യവകുപ്പി​െൻറയും നിർദേശം അനുസരിച്ചാണ്​ ജില്ല കലക്ടർ കക്കാട് മുതൽ കല്ലോട് വരെയുള്ള അവശ്യസാധനങ്ങൾ വിൽക്കുന്നവ ഒഴിച്ചുള്ള കടകളും, ടൗണി​െൻറ അടുത്തുള്ള വാർഡുകളും അടച്ചിടാൻ തീരുമാനം എടുത്തത്. എന്നാൽ, ഇത് കാറ്റിൽപറത്തി ടൗണിൽ പൈതോത്ത് റോഡിലുള്ള ബാർ തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

കാലത്തുതന്നെ നിരവധി ആളുകൾ മദ്യം വാങ്ങാൻ എത്തിയതോടെ പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സലിം മിലാസ്, കെ.സി. മുഹമ്മദ്‌, ടി.കെ. നഹാസ് എന്നിവരുടെ നേതൃത്വത്തിൽ ബാറിനു മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് പൂട്ടിക്കുകയായിരുന്നു. പേരാമ്പ്രയിൽ ബാർ തുറന്നു പ്രവർത്തിച്ചത് മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ ഒത്താശയോടുകൂടിയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.