വെള്ളിയൂരിൽ അപകടത്തിൽപെട്ട കാർ

വെള്ളിയൂരിൽ അപകടം തുടർക്കഥ

പേരാമ്പ്ര: കോഴിക്കോട് -കുറ്റ്യാടി സംസ്ഥാന പാതയിൽ വെള്ളിയൂരിനു സമീപം കൊടക്കച്ചാലിൽ താഴെ ഒരു വർഷത്തിനിടയിൽ പത്തോളം റോഡപകടങ്ങളാണ് ഉണ്ടായത്.

ഞായറാഴ്ച്ച ഉച്ചക്ക്​ ഇവിടെ കാർ മതിലിലിടിച്ച് തകർന്നു. റോഡിന് ശരിയായ അഴുക്കുചാൽ ഇല്ലാത്തത് കാരണം മഴ പെയ്താൽ വെള്ളം മുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത്.

രണ്ട് ഭാഗത്ത് നിന്നും കയറ്റമിറങ്ങി വരുന്ന വാഹനങ്ങൾ റോഡിലെ വളവുള്ള ഭാഗത്ത് വെള്ളക്കെട്ട് കാരണമാണ് അപകടങ്ങൾ ഉണ്ടാവുന്നത്.

ഒരാഴ്ചക്കിടെ രണ്ട് കാറുകൾ അപകടത്തിൽപെട്ട് രണ്ട് വൈദ്യുതി തൂണുകൾ തകർത്തു. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ, വെള്ളിയൂർ എ.യു.പി സ്കൂൾ, ഷറഫുൽ ഇസ്​ലാം മദ്റസ, വെള്ളിയൂർ അംഗൻവാടി, ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിലേക്ക്​ പോകുന്ന വിദ്യാർഥികൾ അടക്കമുള്ളവർക്ക്​ ഇത്​ ഭീഷണിയാണ്​.

കാൽനടക്കാർക്ക് ഏറെ ദുസ്സഹമാണ് ഈ റോഡിലൂടെയുള്ള യാത്ര. പഞ്ചായത്ത് അധികൃതരോടും പി.ഡബ്ല്യു.ഡി അധികൃതരോടും വെള്ളക്കെട്ട് പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ചോല റസി. അസോസിയേഷൻ ഇതു സംബന്ധമായി പി.ഡബ്ല്യു.ഡി അധികൃതർക്ക് നിവേദനം നൽകിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.