അനുമോദിച്ചു

അനുമോദിച്ചു ഫോട്ടോ:Cl kr Kdy-1 hss Chakalakkalഎസ്‌.എസ്‌.എൽ.സി പരീക്ഷയിൽ നൂറ്‌ ശതമാനം വിജയത്തോടെ വിദ്യാഭ്യാസജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചക്കാലക്കൽ എച്ച്​.എസ്‌.എസിനെ ഡോ. എം.കെ. മുനീർ എം.എൽ.എ അനുമോദിക്കുന്നു മടവൂർ: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടിയ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിനെ ഡോ. എം.കെ. മുനീർ എം.എൽ.എ അനുമോദിച്ചു. കൊടുവള്ളി മണ്ഡലത്തിൽ ഡോ. എം.കെ. മുനീർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എം.എൽ.എ സ്‌കൂളിൽ എത്തിയത്. പ്രിൻസിപ്പൽ എം.കെ. രാജി, പ്രധാന അധ്യാപകൻ വി. മുഹമ്മദ് ബഷീർ, പി.ടി.എ. പ്രസിഡൻറ് പി. ജഅഫർ, ഡെപ്യൂട്ടി എച്ച്​.എം വി. വിജയൻ, സി.പി. അബ്​ദുൽ സലാം, പി. നജീബ്, എം.എ. ഗഫൂർ, കെ. കുഞ്ഞാമു, എ.പി. നാസർ, മുനീർ പുതുക്കുടി, പി.കെ. അൻവർ, സലാം കൊട്ടക്കവയൽ, പി. ജലീൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.