Posted On
date_range Updated On
date_range കാർ പറമ്പിലേക്ക് ഇടിച്ചുകയറി രണ്ടു പേർക്ക് പരിക്ക്
നടുവണ്ണൂർ: കരുവണ്ണൂരിൽ സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് പറമ്പിലേക്ക് ഇടിച്ചുകയറി രണ്ടു പേർക്ക് പരിക്കേറ്റു.
കാറിലുണ്ടായിരുന്ന വെള്ളിയൂർ സ്വദേശികളായ അഭിനന്ദ്, നന്ദകിഷോർ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടം.
കുറ്റ്യാടി- കോഴിക്കോട് സംസ്ഥാന പാതയിൽ കരുവണ്ണൂർ ഇറക്കം ഇറങ്ങി റോഡരികിലെ തേക്കുമരം ഇടിച്ചുതകർത്ത് തെങ്ങിൽ ഇടിച്ച് നിൽക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.