Posted On
date_range Updated On
date_range കോൺഗ്രസ് -സി.പി.എം തർക്കം: മുതിർന്ന മെമ്പർ സത്യവാചകം ചൊല്ലിക്കൊടുത്തില്ല
നടുവണ്ണൂർ: നടുവണ്ണൂരിൽ സത്യപ്രതിഞ്ജാ ചടങ്ങിൽ മുതിർന്ന അംഗം സി.പി.എമ്മിലെ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തില്ല. ആദ്യം സത്യവാചകം ചൊല്ലി അധികാരമേറ്റ ആറാം വാർഡിൽ നിന്നും ജയിച്ച കോൺഗ്രസിലെ മുതിർന്ന അംഗം സദാനന്ദൻ പാറക്കലാണ് മറ്റുള്ള അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
എന്നാൽ ഏഴാം വാർഡ് അംഗം സി.പി.എമ്മിലെ ടി.സി.സുരേന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. കോവിഡ് സ്പഷ്യൽ ബാലറ്റ് പേപ്പറിൽ ക്രിതൃമം നടത്തി എന്ന് യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്ന വാർഡാണിത്. തുടർന്നു ടി.പി.ദാമോദരനാണ് ഏഴാം വാർഡ് അംഗം ടി.സി.സുരേന്ദ്രൻ മാസ്റ്റർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഏഴാം വാർഡിൽ ക്വാറൻ്റയിനിലായ സമ്മതിദായകരുടെ വോട്ടുകളിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് സത്യപ്രതിഞ്ജാ ദിവസം യു.ഡി.എഫ് കരിദിനമായി ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.