Posted On
date_range Updated On
date_range പുതിയപ്പുറത്ത് അപകടം പതിവായി; മാർബിളുമായി വന്ന ടിപ്പർ ലോറി മറിഞ്ഞു
നടുവണ്ണൂർ: അഞ്ചോളം ജീവൻ പൊലിഞ്ഞ സംസ്ഥാന പാതയിലെ പുതിയപ്പുറത്ത് അപകടം പതിവാകുമ്പോഴും അധികാരികൾ കണ്ണുതുറക്കുന്നില്ല. തിങ്കളാഴ്ച രാവിലെ ആറിന് സംസ്ഥാന പാതയിൽനിന്ന് പെരവച്ചേരി റോഡിലേക്ക് മാർബിളുമായി പ്രവേശിക്കുകയായിരുന്ന ടിപ്പർ ലോറി മറിഞ്ഞു. പെരവച്ചേരി റോഡിന്റെ വലതു ഭാഗത്ത് മതിലുള്ളതുകാരണം വലിയ അപകടം ഒഴിവായി. മൂന്ന് മണിക്കൂറോളം പെരവച്ചേരി റോഡിൽ ഗതാഗത തടസ്സമുണ്ടായി. ക്രെയിൻ ഉപയോഗിച്ചാണ് വാഹനം പിന്നീട് മാറ്റിയത്. കുത്തനെയുള്ള അപകട വളവിൽ പതിവായി അപകടം നടക്കുമ്പോഴും ജനപ്രതിനിധികൾ പരിഹാരം കാണാൻ ഒരു നടപടിയും സ്വീകരിക്കാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.