പെരുമുണ്ടശ്ശേരിയിൽ കിണറ്റിൽ കുടങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു
നാദാപുരം: അരൂർ പെരുമുണ്ടശ്ശേരിയിൽ ആടിനെ രക്ഷിക്കാനിറങ്ങിയ ആൾ കിണറ്റിൽ കുടുങ്ങി. കൂടത്താങ്കണ്ടി കുഞ്ഞികൃഷ്ണെൻറ പറമ്പിലെ 40 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ കരുവാങ്കണ്ടി രാജനാണ് തിരിച്ചു കയറാനാവാതെ കിണറ്റിൽ അകപ്പെട്ടത്. ശനിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം.
നാദാപുരം ഫയർസ്റ്റേഷനിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ പി.കെ പ്രമോദിെൻറ നേതൃത്വത്തിലെത്തിയ റസ്ക്യു ടീം ആദ്യം രാജനെയും പിന്നാലെ ആടിനെയും സുരക്ഷിതമായി കരക്കെത്തിച്ചു.
സീനിയർ ഫയർ ഓഫിസർ പി.സി. പ്രേമൻ റസ്ക്യു ഓഫിസർമാരായ ഒ. അനീഷ്, കെ.കെ. പ്രബീഷ് കുമാർ, വി. ലികേഷ്, ജിജിത്ത് കൃഷ്ണകുമാർ, കെ.എൻ. രതീഷ്, ജയേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.