കാലിക്കറ്റിൽ ബി.ടെക്​ വിദ്യാർഥികൾക്ക് മാർക്ക്​ദാന നീക്കം


കോഴ​ിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയിൽ 2014 സ്​കീമിലെ ബി.ടെക്​ വിദ്യാർഥികൾക്ക്​ തോറ്റിട്ടും വാരിക്കോരി മാർക്ക്​ നൽകാൻ നീക്കം. വിവിധ എൻജിനീയറിങ്​ കോളജുകളിൽ പഠിച്ച, വർഷങ്ങളായി സപ്ലിമെൻററി പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവർക്കാണ്​ വൈസ്​ ചാൻസലർ ഡോ. എം.കെ. ജയരാജ്​ 20 മാർക്ക്​ വരെ ചട്ടവിരുദ്ധമായി മോഡറേഷൻ നൽകാനൊരുങ്ങുന്നതെന്നാണ്​ പരാതി. ഒരു പേപ്പർ ​മാത്രം കിട്ടാത്തവർക്കാണ്​ മാർക്ക്​ നൽകി വിജയിപ്പിക്കുന്നത്​. ഇ​േൻറണൽ മാർക്ക്​ കുറഞ്ഞവർക്ക്​ വർഷങ്ങൾക്കുശേഷം സെമിനാറും ഇ​േൻറണൽ പരീക്ഷയും മറ്റും നടത്തി മാർക്ക്​ നൽകാനും നീക്കമുണ്ട്​. ഇ​േൻറണൽ ഇംപ്രൂവ്​മെൻറ്​ നടത്തുന്നത്​ പല വിദ്യാർഥികൾക്കും അറിയാൻ കഴിയാത്തതിനാൽ അവസരം നഷ്​ടമായെന്നും സർവകലാശാല ചൂണ്ടിക്കാട്ടുന്നു.

ബുധനാഴ്​ച നടക്കുന്ന അക്കാദമിക്​ കൗൺസിലിൽ മാർക്ക്​ദാനം ചർച്ചയാകും. നിരവധി രാഷ്​ട്രീയ നേതാക്കളുടെ മക്കൾക്കടക്കമുള്ളവർക്കാണ്​ ജയിക്കാനുള്ള മാർക്കി​‍െൻറ പകുതിയോളം മോഡറേഷനും ഇ​േൻറണൽ മാർക്കും നൽകുന്നത്. അക്കാദമിക്​ കൗൺസിലി​‍െൻറ അംഗീകാരത്തിന്​ വി​േധയമായിട്ടാകും മാർക്ക്​ദാനമെന്ന്​ വി.സി വ്യക്തമാക്കുന്നു. അടിയന്തര​പ്രാധാന്യമുള്ള വിഷയങ്ങളിൽ അക്കാദമിക്​ കൗൺസിലി​‍െൻറ അംഗീകാരത്തിന്​ വിധേയമായി വി.സിക്ക്​ നടപടിയെടുക്കാ​െമന്ന ചട്ടത്തി​‍െൻറ മറവിലാണ്​ നടപടി. ചട്ടപ്രകാരം പരീക്ഷ ബോർഡിനു മാത്രമേ മോഡറേഷൻ മാർക്ക്‌ നിശ്ചയിക്കാൻ അധികാരമുള്ളൂ. മാർക്ക്‌ദാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. അതേസമയം, ഒരു നിർദേശം വന്നതാണ്​ അജണ്ടയായതെന്നും മോഡറേഷൻ നൽകാനുള്ള തീരുമാനം പിൻവലിക്കു​െമന്നും സർവകലാശാല വി.സി ഡോ. എം.കെ. ജയരാജ്​ പറഞ്ഞു. മോഡറേഷൻ ​െകാടുത്തിട്ടില്ല. 2014 സ്​കീമിലുള്ളവർക്ക്​ 2022 വ​രെ സപ്ലിമെൻററി പരീക്ഷ എഴുതാൻ അവസരമുണ്ടെന്നും വി.സി 'മാധ്യമ'ത്തോട്​ പറഞ്ഞ​ു.

Tags:    
News Summary - Marks donation for B.Tech students in calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.