കുറ്റ്യാടിയിൽ തീപിടിച്ച് നാശനഷ്ടമുണ്ടായ എരുവച്ചേരി തറവാട് വീട്ടിൽ ദുരന്തനിവാരണ
സേന ശ്രമദാനം നടത്തുന്നു
കുറ്റ്യാടി: കാലവർഷം ശക്തമായതോടെ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനക്കും വിശ്രമമില്ലാതായി. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും നിരവധി നാശനഷ്ടങ്ങളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തത്. അഗ്നിരക്ഷാസേനയെ പോലെ കർമനിരതരാണ് ജനകീയ ദുരന്തനിവാരണ സേനയും.
അഴിയൂർ ദേശീയപാതയിൽ വീണ മരം മുറിച്ചുമാറ്റുന്നു
കുറ്റ്യാടി, മരുതോങ്കര, ചങ്ങരോത്ത് പഞ്ചായത്തുകളിലായി വിവിധ സ്ഥലങ്ങളിൽ മരം വീണത് വളന്റിയർമാർ മുറിച്ചുനീക്കി ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിക്കാൻ സഹായിച്ചു. കുറ്റ്യാടിയിൽ തീപിടിച്ച എരുവച്ചേരി തറവാട് വീട് നന്നാക്കി. കള്ളാട് റോഡിൽ മരം വീണ് തകർന്ന വൈദ്യുതി ലൈൻ നേരെയാക്കുന്നതിന് മരങ്ങൾ മുറിച്ചുനീക്കി.
വിലങ്ങാട് നിടുംപറമ്പിലെ വടക്കയിൽ കണ്ണന്റെ വീട് തകർന്ന നിലയിൽ
കള്ളാട് രണ്ടും അടുക്കത്ത് രണ്ടും വീടുകൾക്ക് മുകളിൽ വീണ മരം നീക്കി. കുറ്റ്യാടി എടവൻതാഴ കോളനിക്കുസമീപം വീണ മരവും നീക്കി. ദേവർകോവിൽ മതിൽ തകർന്ന് വീണ മരങ്ങൾ വൈദ്യുതി ലൈനിൽനിന്ന് നീക്കി. കള്ളാട് നാവത്ത് ചന്ദ്രന്റെ വീട് എന്നിങ്ങനെ ഒമ്പത് സ്ഥലങ്ങളിൽ സേവനംചെയ്തു. തൊട്ടിപ്പാലം മൂന്നാംകൈയിൽ വീട്ടിൽ കയറിയ പെരുമ്പാമ്പിനെ ദുരന്തനിവാരണ സേനപിടികൂടി. തെക്കെവളപ്പിൽ അലിയുടെ വീട്ടിൽനിന്നാണ് പാമ്പിനെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.