ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത വ​ട​യം - ക​ക്ക​ട്ടി​ൽ​പീ​ടി​ക റോ​ഡ്

വടയം-കക്കട്ടിൽപീടിക റോഡ്‌ ഇനിയും ഗതാഗതയോഗ്യമായില്ല

കുറ്റ്യാടി: പഞ്ചായത്തിലെ മൂന്ന്, 10 വാർഡുകളെ ബന്ധിപ്പിക്കുന്ന വടയം - കക്കട്ടിൽപീടിക റോഡ്‌ ഇനിയും ഗതാഗതയോഗ്യമായില്ല. റോഡിന്റെ പകുതി ഭാഗം എം.എൽ.എ ഫണ്ടും ഗ്രാമ പഞ്ചായത്ത് ഫണ്ടും ചേർന്ന് റീടാർ ചെയ്തിട്ടുണ്ടെങ്കിലും അവസാന ഭാഗം ബാക്കിയാണ്.

ബാക്കി പുനരുദ്ധരിക്കാൻ ജില്ല പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടും വർഷത്തോളമായിട്ടും പ്രവൃത്തി പാതിവഴിയിലാണ്. റോഡ് വീതികൂട്ടിയെങ്കിലും കാൽനടപോലും സാധ്യമാകാത്ത തരത്തിൽ അലങ്കോലപ്പെടുകയുണ്ടായി. ഇതിനെതിരെ യു.ഡി.എഫ് സമരം നടത്തിയിരുന്നു. അതിനുശേഷം ക്വാറി മാലിന്യമിട്ടതായി നാട്ടുകാർ പറയുന്നു. എങ്കിലും വാഹനയാത്ര ദുഷ്കരമാണ്. പണി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു. 

Tags:    
News Summary - Vadayam-Kakattilpeedika road is still not passable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.