സി ഗേറ്റ് കുറ്റ്യാടി ചെറിയകുമ്പളം കാമ്പസില്‍ ഒരുക്കിയ ‘സി ടോക്’ മൊജൊ സ്​റ്റുഡിയോ ഉദ്ഘാടനം കെ. മുരളീധരൻ എം.പി നിർവഹിക്കുന്നു

നിരവധി കുട്ടികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിനു പുറത്ത് –കെ. മുരളീധരന്‍ എം.പി

കുറ്റ്യാടി: സന്നദ്ധ സംഘടനകള്‍ മത്സരിച്ച് ടെലിവിഷനും മൊബൈലും നല്‍കിയിട്ടും വലിയൊരു വിഭാഗം കുട്ടികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനസൗകര്യത്തിനു പുറത്താണെന്ന് കെ. മുരളീധരന്‍ എംപി. കോഴിക്കോട് ജില്ലയില്‍ മാത്രം 5000ത്തോളം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നത്. കോഴിക്കോട്ടുപോലും ഇതാണ് അവസ്ഥയെങ്കില്‍ മറ്റിടങ്ങളിലേത് ഊഹിക്കാവുന്നതേയുള്ളൂ. ഈയവസരത്തില്‍ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സി ഗേറ്റ് കുറ്റ്യാടി ചെറിയകുമ്പളം കാമ്പസില്‍ ഒരുക്കിയ 'സി ടോക്' മൊജൊ സ്​റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ക്ലാസുകള്‍ ഷൂട്ട്​ ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങളോടെയാണ് സ്​റ്റുഡിയോ ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും ഈ സൗകര്യം ലഭ്യമായിരിക്കും.

ചടങ്ങില്‍ മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് കോളനിയിലേക്കുള്ള വിദ്യാഭ്യാസ സഹായം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. ലീല കൈമാറി. സി ഗേറ്റ് ചെയര്‍മാന്‍ അബ്​ദുല്ല സല്‍മാന്‍ അധ്യക്ഷത വഹിച്ചു. 'സിജി' ജനറൽ സെക്രട്ടറി ഡോ. ഇസെഡ്.എ. അഷ്​റഫ്, സമീര്‍ ഓണിയിൽ, എന്‍. ബഷീര്‍, എന്‍.പി. സക്കീര്‍, കെ.കെ. അശോകൻ, കെ.എസ്. റഹീന സംസാരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.