രേഷ്മയുടെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്സർവകക്ഷി നേതൃത്വത്തിൽ കാവിലുമ്പാറയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ നടന്ന സത്യഗ്രഹം കെ.പി. പ്രതീഷ് ഉദ്ഘാടനം ചെയ്യുന്നു

ഗർഭിണിയുടെ മരണം: ആശുപത്രിക്കു മുന്നിൽ ധർണ നടത്തി

കുറ്റ്യാടി: ചികിത്സക്കിടെ മരിച്ച വളയം കാരന്തറ അശോക​‍ൻെറ ഗർഭിണിയായ ഭാര്യ കെ.ടി. രേഷ്മയുടെ മരണകാരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്​ കാവിലുമ്പാറയിലെ സ്വകാര്യ ആശുപത്രിക്കു മുന്നിൽ ആക്​ഷൻ കമ്മിറ്റി ധർണ നടത്തി.

നവംബർ 20നാണ് രേഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് മരിച്ചു. സത്യഗ്രഹം വളയം പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. പ്രതീഷ് ഉദ്ഘാടനം ചെയ്തു.

എം. ദിവാകരൻ, വി.പി. ശശി, കെ. ലിജേഷ്, പി.കെ. ശങ്കരൻ, കെ. ചന്ദ്രൻ, കെ. വിനോദൻ, എം. ദേവി, ഇ.കെ. സുനിൽ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.