പൂനൂർ പുഴയിൽ ഒഴുക്കിൽപെട്ട ഷാജിലി​െൻറ മൃതദേഹം രക്ഷാപ്രവർത്തകർ ക​രക്കെത്തിക്കുന്നു

ഷാജിലി​െൻറ മൃതദേഹം കണ്ടെടുത്തത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

കക്കോടി: ഒഴുക്കിൽപെട്ട യുവാവിനുവേണ്ടി ഫയർ ആൻഡ് റെസ്ക്യൂ സേന തിരഞ്ഞത് 10 മണിക്കൂർ. ഞായറാഴ്ച വൈകീട്ട് മോരീക്കര ഭാഗത്ത് പൂനൂർ പുഴയിൽ നീന്തുകയായിരുന്ന പത്തേങ്ങല്‍താഴത്ത് ഹുസൈ​െൻറ മകന്‍ ഷാജിൽ (25) ഒഴുക്കിൽപെടുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടു മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ സ്കൂബ ടീം തിരച്ചിൽ പുനരാരംഭിച്ചു. ശക്തമായ അടിയൊഴുക്കും ചുഴിയുമുള്ള ഭാഗത്താണ് ഷാജിൽ മുങ്ങിയത്. വെള്ളിമാടുകുന്നില്‍ നിന്ന്​ എത്തിയ മുങ്ങൽ വിദഗ്ധരായ അഹ്​മദ് റഷീഷും ടി. അഭിലാഷും രാവിലെ മുതൽ പരിശ്രമിച്ചെങ്കിലും വൈകീട്ട് അഞ്ചുമണിയോടെയാണ്​ മൃതദേഹം കണ്ടെടുത്തത്​.

സ്​റ്റേഷൻ ഓസർ കെ.പി. ബാബുരാജ്, കെ.സി. സുജിത്കുമാർ, എം. ഷജിൽ കുമാർ, എൻ. ഷൈബിൻ, കെ. രഞ്ജിത്ത്, പി.എം. രജിൻ എന്നിവരോടൊപ്പം നാട്ടുകാരും തിരച്ചിലിൽ പങ്കാളിയായി. ആഴവും അപകടവും വകവെക്കാതെ ആളുകൾ ഈ ഭാഗത്ത് മീൻ പിടിക്കാനും കുളിക്കാനും എത്തുന്നത് അപകടം വിളിച്ചുവരുത്തുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.