പ്ര​ജി​ത്​ കു​മാർ

ബൈ​ക്കി​ൽ കാ​റി​ടി​ച്ച് പൊ​ലീ​സു​കാ​ര​ൻ മ​രി​ച്ചു

ക​ക്കോ​ടി: മ​ലാ​പ്പ​റ​മ്പ് - വെ​ങ്ങ​ളം ബൈ​പ്പാ​സി​ൽ അ​മ്പ​ല​പ്പ​ടി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ എ.​ആ​ർ ക്യാ​മ്പി​ലെ പൊ​ലീ​സു​കാ​ര​ൻ ക​ക്കോ​ടി മ​ക്ക​ട എ​ട​പ്പ​യി​ൽ പ​ത്മ​നാ​ഭ​ൻ നാ​യ​രു​ടെ മ​ക​ൻ പ്ര​ജി​ത് കു​മാ​ർ (33) മ​രി​ച്ചു. ചൊ​വ്വാ​ഴ്​​ച രാ​ത്രി ഒ​മ്പ​തേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ എ​തി​ർ വ​ശ​ത്തുനി​ന്ന് അ​മി​ത വേ​ഗ​ത്തി​ൽ കാ​ർ വ​രു​ന്ന​ത് ക​ണ്ട് പ്ര​ജി​ത് കു​മാ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​രി​കു​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു​വ​േ​ത്ര. ഇ​തി​നി​ടെ മ​റ്റൊ​രു ബൈ​ക്കി​ലി​ടി​ച്ച് പ്ര​ജി​ത്ത് തെ​റി​ച്ച് റോ​ഡ​രി​കി​ൽ വീ​ണ ഉ​ട​ൻ കാ​ർ ദേ​ഹ​ത്തു​കൂ​ടെ ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ൈബ​ക്ക് യാ​ത്രി​ക​നാ​യ ചെ​റു​കു​ളം സ്വ​ദേ​ശി സ​ലീ​മി​നെ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു കാ​റി​ലു​ള്ള​വ​ർ. പ്ര​ജി​ത്​ കു​മാ​റി​െ​ൻ​റ മാ​താ​വ് : ഗൗ​രി. ഭാ​ര്യ: റി​തു. മ​ക​ൻ :നീ​ൽ ആ​ർ. പ്ര​ജി​ത്ത്. സ​േ​ഹാ​ദ​ര​ൻ : അ​രു​ൺ കു​മാ​ർ

വരമ്പുകൾ നീക്കി; ബൈപാസിൽ അപകടങ്ങൾ വർധിച്ചു

കക്കോടി: ബൈപാസ് വീതി കൂട്ടുന്നതി​െൻറ ഭാഗമായി വരമ്പുകൾ നിക്കം ചെയ്​തത്​ അപകട പരമ്പരക്കിടയാക്കുന്നു. ഒടുവിലത്തേതാണ്​ പൊലീസുകാര​െൻറ മരണത്തിനിടയാക്കിയ അപകടം. വെങ്ങളം - രാമനാട്ടുകര ബൈപാസി​െൻറ വീതി കൂട്ടൽ പ്രവൃത്തി ആരംഭിച്ചതോടെ കഴിഞ്ഞ ദിവസം അമ്പലപ്പടി, മൊകവൂർ ഭാഗങ്ങളിൽ റോഡിലുണ്ടായിരുന്ന വരമ്പുകൾ നീക്കം ചെയ്​തിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ രാത്രി വരെ മൂന്ന് അപകടങ്ങളാണ് സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

പച്ചക്കറിയുമായി മാർക്കറ്റിൽ നിന്ന് വരികയായിരുന്ന ബൈക്ക് യാത്രികന് കാറിടിച്ച് പരിക്കേറ്റു. ദമ്പതികൾ സഞ്ചരിച്ച ബൈക്കും അപകടത്തിൽ പെട്ടു. രാത്രി ഒമ്പതരയോടെയാണ്​ ബൈക്കിൽ കാറിടിച്ച് പൊലീസുകാരൻ മക്കട സ്വദേശി പ്രജിത്ത് കുമാർ മരിച്ചത്​. ഒരു മാസം മുമ്പ്​ പെട്രോൾ പമ്പിന് സമീപത്തു വെച്ച് കാൽനടക്കാരൻ കാറിടിച്ച് മരിച്ചിരുന്നു. റോഡിലെ വരമ്പുകൾ നീക്കം ചെയ്യരുതെന്ന് നാട്ടുകാർ അധികൃതരെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്.




Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.