കരുമലയിൽ ബസിനിടിച്ച കാർ
തകർന്ന നിലയിൽ
Posted On
date_range Updated On
date_range കരുമല ഉപ്പുംപെട്ടിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
എകരൂൽ: കരുമലയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ബാലുശ്ശേരി - താമരശ്ശേരി റോഡിൽ കരുമല ഉപ്പുംപെട്ടിയിൽ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. കോഴിക്കോട്നിന്ന് - വീര്യമ്പ്രത്തേക്ക് വന്ന ഇയ്യാട് ബസും എതിർ ദിശയിൽ വരുകയായിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്. കാർ യാത്രികരായ കരുമല സ്വദേശികളായ കുന്നുമ്മൽ രഞ്ജിത്ത്, നങ്ങോലത്ത് അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പാടെ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.