Posted On
date_range Updated On
date_range കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി
എകരൂല്‍: കിണറ്റിൽ വീണ സ്ത്രീയെ നരിക്കുനി അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ഉണ്ണികുളം പഞ്ചായത്ത് വാര്‍ഡ് 21ല്‍ ഏഴുകുളം പടിഞ്ഞാറയില്‍മുക്ക് ചരപ്പറമ്പില്‍ സീത (51) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 80 അടിയോളം താഴ്ചയും വെള്ളവുമുള്ളതായിരുന്നു കിണര്‍.
കിണറ്റിലെ പടവില്‍ പിടിച്ചു നിന്ന സീതയെ നരിക്കുനിയില്‍ നിന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ റെസ്ക്യൂ നെറ്റിൽ രക്ഷപ്പെടുത്തി ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ ജയപ്രകാശിന്‍റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍ ടി. സനൂപ്, ഗണേശന്‍, അരുണ്‍, സജിത്ത് കുമാര്‍, റാഷിദ്, സത്യന്‍, അരുണ്‍ രാജ്, വിജയന്‍, രാംദാസ്, അനില്‍കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.