അറസ്റ്റിലായ രാതീഷ്​ (31)

ആറു വയസുകാരിക്ക് പീഡനമേറ്റ സംഭവം; യുവാവ് അറസ്റ്റില്‍

എകരൂല്‍ (കോഴിക്കോട്​): ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. നെല്ലിപ്പറമ്പില്‍ രതീഷിനെയാണ് (കുട്ടാപ്പി-32) വെള്ളിയാഴ്​ച രാത്രി പത്തുമണിയോടെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അയല്‍വാസിയാണ് രതീഷ്​. അന്വേഷണത്തി​െൻറ ഭാഗമായി വ്യഴാഴ്ചയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. പ്രദേശ വാസികളില്‍ നിന്ന്​ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഡോഗ് സ്കോഡും ഫോറന്‍സിക് വിദഗ്ധരും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്​തിരുന്നു. കുട്ടിക്ക് പീഡനമേറ്റ ദിവസം രതീഷ്‌ വീട്ടിലില്ലെന്നായിരുന്നു അമ്മ ആദ്യം നല്‍കിയ മൊഴി. ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തി​െൻറ നിഗമനം. മൊബൈല്‍ ലൊക്കേഷനടക്കമുള്ള തെളിവുകള്‍ ശേഖരിച്ചതിനു ശേഷം പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കരിങ്കല്‍ ക്വാറി തൊഴിലാളികളായ മാതാപിതാക്കൾക്കും ഇളയ സഹോദരങ്ങള്‍ക്കുമൊപ്പം താമസിച്ചു വരുന്ന ആറു വയസുകാരിയാണ് ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷം ലൈംഗിക പീഡനത്തിനിരയായത്. രാത്രി 12 മണിയോടെ കുട്ടികളുടെ കരച്ചില്‍ കേട്ടതായി പ്രദേശവാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ബന്ധു വീട്ടില്‍ പോയ കുട്ടിയുടെ മാതാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പിതാവും പുറത്ത് പോയ സമയത്താണ് വീട്ടില്‍ അതിക്രമിച്ചു കടന്ന് കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയത്.

ഇളയ കുട്ടികളെ നോക്കാന്‍ ആറുവയസുകാരിയെ ഏല്‍പ്പിച്ചാണ് പിതാവ് പുറത്ത് പോയത്. തിരിച്ചെത്തിയതിന് ശേഷമാണ് സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ രക്തം വാര്‍ന്ന് അവശയായ നിലയില്‍ കുട്ടിയെ കാണുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ബാലികയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ നില ഭേദപ്പെട്ടുവരികയാണ്​. വടകര റൂറല്‍ എസ്.പി ബി. ശ്രീനിവാസ്, താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പ്രിഥിരാജ്, ബാലുശ്ശേരി എസ്.എച്ച്.ഒ ജീവന്‍ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സംഭവമുണ്ടായി 48 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.