പൂ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് പേ​ന​ക​ൾ ശേ​ഖ​രി​ക്കാ​ൻ പെ​ൻ​ബോ​ക്സ് സ്ഥാ​പി​ച്ച​പ്പോ​ൾ

പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലാസ്റ്റിക് പേനകൾ ഇനി വലിച്ചെറിയില്ല

എ​ക​രൂ​ൽ: ഉ​പേ​ക്ഷി​ക്കു​ന്ന പ്ലാ​സ്റ്റി​ക് പേ​ന​ക​ൾ വ​ലി​ച്ചെ​റി​യാ​തി​രി​ക്കാ​ൻ പൂ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പെ​ൻ​ബോ​ക്സ് സ്ഥാ​പി​ച്ചു. മ​ഷി​തീ​ർ​ന്നാ​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ന്ന നൂ​റു​ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് പെ​ന്നു​ക​ളാ​ണ് കു​ട്ടി​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത്.

ഈ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ന്റെ ദു​രി​തം മ​ന​സ്സി​ലാ​ക്കി​യാ​ണ് സ്കൂ​ളി​ൽ ഇ​ത്ത​രം സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​പി. സ​ലി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ്ഥി​തി ക്ല​ബ് ക​ൺ​വീ​ന​ർ ടി.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. മു​ഹ​മ്മ​ദ്, പി.​ടി. സി​റാ​ജു​ദ്ദീ​ൻ, കെ. ​മു​ബീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - No more throwing away plastic pens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.