വ​ള്ളി​യോ​ത്ത് പ​ര​പ്പി​ൽ റോ​ഡ​രി​കി​ൽ ഹ​രി​ത ക​ർ​മ​സേ​ന

ശേ​ഖ​രി​ച്ച മാ​ലി​ന്യം മ​ഴ​യി​ൽ കു​തി​ർ​ന്ന നി​ല​യി​ൽ

ഹരിത കർമസേന ശേഖരിച്ച മാലിന്യം റോഡരികിൽ

എ​ക​രൂ​ൽ: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളി​യോ​ത്ത് വാ​ർ​ഡ് 15ൽ ​ഹ​രി​ത ക​ർ​മ​സേ​ന വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യം റോ​ഡ​രി​കി​ൽ ത​ള്ളി​യ​ത് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പ​ര​പ്പി​ൽ റോ​ഡി​ലും സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു​മാ​യി നൂ​റു​ക​ണ​ക്കി​ന് ചാ​ക്കു​ക​ളി​ൽ ശേ​ഖ​രി​ച്ച മാ​ലി​ന്യം വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ച് പ്ര​ദേ​ശ​ത്ത് ത​ള്ളി​യ​ത്.

നാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി​യ മാ​ലി​ന്യം മ​ഴ ശ​ക്ത​മാ​യ​തോ​ടെ അ​ങ്ങാ​ടി​യി​ലേ​ക്ക് പ​ര​ന്ന് ഒ​ഴു​കു​ക​യാ​ണ്. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കേ​ണ്ട അ​ധി​കാ​രി​ക​ൾ​ത​ന്നെ​യാ​ണ് ജ​ന​ത്തി​ന് ദു​രി​തം സ​മ്മാ​നി​ച്ച് റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് എ​ന്ന​താ​ണ് വി​രോ​ധാ​ഭാ​സം.

Tags:    
News Summary - Garbage collected by Haritha Karmasena on the roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.