പൂനൂർ: യാത്രക്കാരെ കയറ്റുകയായിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ തെങ്ങും വൈദ്യുതി പോസ്റ്റും വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പൂനൂരിലെ ഓട്ടോഡ്രൈവർ വള്ളിൽവയൽ മുള്ളമ്പലത്തിങ്ങൽ രാമചന്ദ്രനും ബന്ധുക്കളായ യാത്രക്കാരുമാണ് തലനാരിഴക്ക് ദുരന്തം ഒഴിവായതിന്‍റെ ആശ്വാസത്തിലുള്ളത്.
തിങ്കളാഴ്‌ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പെരിങ്ങളംവയൽ കടാംകൊള്ളിൽ റോഡിലാണ് യാത്രക്കാരെ കയറ്റുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് തെങ്ങും വൈദ്യുത തൂണും കടപുഴകി വീണത്. ഓട്ടോറിക്ഷയുടെ മുൻ ഭാഗം തകർന്നു. ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി സമീപത്തെ വൈദ്യുതി ലൈനിന് മുകളിൽ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കോൺക്രീറ്റ് പോസ്റ്റ് കടപുഴകി ഓട്ടോറിക്ഷയുടെ മുകളിൽ മുൻ ഭാഗത്താണ് പതിച്ചത്.
അപ്രതീക്ഷിതമായി വലിയ ശബ്ദം കേട്ടപ്പോൾ ഓട്ടോയിലുണ്ടായിരുന്നവർ ഞെട്ടലോടെ പുറത്തേക്കോടി. തൊട്ടു മുൻപിൽ വൈദ്യുതി തൂൺ കടപുഴകി വീണത് കണ്ടപ്പോൾ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലായിരുന്നു ഡ്രൈവറും യാത്രക്കാരും. മുൻഭാഗത്തെ ടയറിൻ്റെ വശത്താണ് തൂൺ കടപുഴകി വീണത്. ഓട്ടോ നിർത്തിയത് അര മീറ്റർ അകലെയായിരുന്നെങ്കിൽ തെങ്ങും തൂണും ഒരുമിച്ച് ഓട്ടോറിക്ഷക്ക് മുകളിൽ വീഴുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.