Posted On
date_range Updated On
date_range ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് നിയ ഫാത്തിമ
ചേളന്നൂർ: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിെൻറ (എം.എച്ച്.ആർ.ഡി) നേതൃത്വത്തിൽ നടക്കുന്ന ദേശീയ കലാ ഉത്സവ് 2020-21ൽ പാരമ്പര്യ വാദ്യ ഉപകരണ വിഭാഗത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് വിദ്യാർഥിനി. ചേളന്നൂർ എ.കെ.കെ.ആർ ജി.എച്ച്.എസ്.എസിലെ എസ്.എസ്.എൽ.സി വിദ്യാർഥിനിയായ നിയ ഫാത്തിമയാണ് പങ്കെടുക്കുന്നത്.
പാരമ്പര്യ വാദ്യ ഉപകരണമായ തുടി സംഗീത മത്സരത്തിലാണ് നിയ ഫാത്തിമ പങ്കെടുക്കുന്നത്. രാജ്യത്തിെൻറ മുഴുവൻ സംസഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന മത്സരം ഓൺലൈൻ ആയി ആണ് നടക്കുന്നത്. കോഴിക്കോട് 'മീഡിയവൺ' സ്റ്റുഡിയോയിൽ വെച്ചായിരുന്നു കേരളത്തിെൻറ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.