BOX / covid മുഖ്യമന്ത്രിയുടെ കണക്കിൽ ഇന്നലെ വയനാട്​ ഇല്ല; എന്നാൽ, വയനാട്ടിൽ ഒന്ന്​

കൽപറ്റ: സംസ്ഥാനത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം പറഞ്ഞപ്പോൾ ഇന്നലെ മുഖ്യമന്ത്രിയുടെ കണക്കിൽ വയനാട് ഇല്ല. അതേസമയം, ജില്ലയിൽ ഇറക്കിയ ഔദ്യോഗിക വാർത്തക്കുറിപ്പിൽ ഒരു രോഗിയുടെ കാര്യം പറയുന്നുണ്ട്​. ജില്ലയില്‍ വെള്ളിയാഴ്ച ഒരാള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു​െവന്നാണ്​ ഔദ്യോഗിക അറിയിപ്പ്​. വ്യാഴാഴ്​ച മുഖ്യമന്ത്രി പറഞ്ഞ കണക്കിൽ വയനാട്ടിൽ ഏഴു​ രോഗികളുണ്ട്​. എന്നാൽ, ആറു​ രോഗികളുടെ കണക്കാണ്​ വയനാട്ടിൽ വന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.