പടക്കം പൊട്ടിക്കുന്നതിനിടെ ചെക്യാട്ട് തെങ്ങിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range പടക്കം പൊട്ടിക്കുന്നതിനിടെ തെങ്ങിന് തീപിടിച്ചു
നാദാപുരം: പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ തീപ്പൊരി പാറി തെങ്ങിന് തീപിടിച്ചു. ചെക്യാട് മുണ്ടോള്‍ പള്ളിക്കുസമീപം വലിയവീട്ടിൽ ഉസ്മാന്റെ പറമ്പിലെ തെങ്ങിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ കുട്ടികൾ പടക്കം പൊട്ടിച്ചതിൽനിന്നുള്ള തീപ്പൊരി പാറി തീപിടിക്കുകയായിരുന്നു. 110 കെ.വി ലൈനിന് സമീപമായത് പരിഭ്രാന്തിക്കിടയാക്കി. നാദാപുരം ഫയർ ആഡ് റെസ്ക്യൂ അസി. സ്റ്റേഷൻ ഓഫിസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.