950 പേർ കൂടി നിരീക്ഷണത്തിൽ

കോഴിക്കോട്​: പുതുതായി വന്ന 950 പേർ ഉൾപ്പെടെ ജില്ലയിൽ 15,375 പേർ കോവിഡ്​ നിരീക്ഷണത്തിൽ. 62,869 പേർ നിരീക്ഷണം പൂർത്തിയാക്കി. ഞായറാഴ്​ച വന്ന 49 പേർ ഉൾപ്പെടെ 270 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 156 പേർ മെഡിക്കൽ കോളജിലും 101 പേർ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററായ ലക്ഷദ്വീപ് ഗെസ്​റ്റ്​ ഹൗസിലും 13 പേർ എൻ.ഐ.ടി എഫ് എൽ.ടി.സിയിലുമാണ്. 42 പേർ ഡിസ്ചാർജ് ആയി. 85 സ്രവ സാമ്പിൾ പരിശോധനക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 20,621 സ്രവ സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 20,113 എണ്ണത്തി​ൻെറ പരിശോധന ഫലം ലഭിച്ചു. 19,716 എണ്ണം നെഗറ്റിവ് ആണ്. 508 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായുള്ള 499 പേർ ഉൾപ്പെടെ ആകെ 10,007 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 849 പേർ ജില്ല ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയർ സൻെററുകളിലും 9,068 പേർ വീടുകളിലും 90 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 79 പേർ ഗർഭിണികളാണ്. 14,500 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.