832 പേര്‍കൂടി നിരീക്ഷണത്തില്‍

inner box.... കോഴിക്കോട്​: പുതുതായി വന്ന 832 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15,180 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 63896 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 28 പേര്‍ ഉള്‍പ്പെടെ 248 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 140 പേര്‍ മെഡിക്കല്‍ കോളജിലും 97 പേര്‍ കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മൻെറ്​ സൻെററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ​െഗസ്​റ്റ്​ഹൗസിലുമാണ്. 11 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മൻെറ്​ സൻെററിലും നിരീക്ഷണത്തിലാണ്. 48 പേര്‍ ഡിസ്ചാര്‍ജായി. തിങ്കളാഴ്​ച 244 സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു. ആകെ 20,949 സ്രവ സാമ്പിൾ പരിശോധനക്കയച്ചതില്‍ 20,761 എണ്ണത്തി​ൻെറ ഫലം ലഭിച്ചു. ഇതില്‍ 20,344 എണ്ണം നെഗറ്റിവാണ്. 188 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശികളില്‍ 52 പേര്‍ ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും 96 പേര്‍ ലക്ഷദ്വീപ് ​െഗസ്​റ്റ്​ ഹൗസിലും 14 പേർ എന്‍.ഐ.ടി എഫ്.എല്‍.ടി.സിയിലും മൂന്നുപേര്‍ കണ്ണൂരിലും, മൂന്നുപേര്‍ മലപ്പുറത്തും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ എറണാകുളത്തുമാണ്. ഇതുകൂടാതെ രണ്ടു തിരുവനന്തപുരം സ്വദേശികള്‍, ഒരു തമിഴ്നാട് സ്വദേശി, ഒരു മലപ്പുറം സ്വദേശി, മൂന്ന് പത്തനംതിട്ട സ്വദേശികള്‍, ഒരു കാസർകോട്​ സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി എന്നിവർ കോവിഡ് ട്രീറ്റ്മൻെറ്​ സൻെററിലും ഒരു തിരുവനന്തപുരം സ്വദേശി, ഒരു തൃശൂര്‍ സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു മലപ്പുറം സ്വദേശി എന്നിവർ മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. പുതുതായി വന്ന 406 പേര്‍ ഉള്‍പ്പെടെ ആകെ 8848 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 16065 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.