കോവിഡ്^19: കൊടുവള്ളിയിൽ ജാഗ്രത തുടരുന്നു

കോവിഡ്-19: കൊടുവള്ളിയിൽ ജാഗ്രത തുടരുന്നു 91 പേരുടെ സ്രവം ശേഖരിച്ച് പരിശോധനക്കയച്ചു കൊടുവള്ളി: കോവിഡ്-19 രോഗവ്യാപനം കൂടുതലായ സാഹചര്യത്തിൽ കൊടുവള്ളിയിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി. രണ്ടാം ഘട്ടമായി നഗരസഭ പരിധിയിലെ 91 പേരുടെ സ്രവം ശേഖരിച്ച് ആർ.ടി.പി.സി.ആർ പരിശോധനകൾക്ക് അയച്ചു. തിങ്കളാഴ്ച രാവിലെ മുതൽ കൊടുവള്ളി പൊതുജനാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് ആരോഗ്യ പ്രവർത്തകർ സ്രവം ശേഖരിച്ചത്. ജൂലൈ 27ന് ആശുപത്രിയിൽ 100 പേരുടെ സ്രവം പരിശോധിച്ചതിൽ വിദേശത്തുനിന്നും വന്ന് ക്വാറൻറീനിൽ കഴിഞ്ഞ രണ്ടു പേരുടെയും, സ്​റ്റേറ്റ് ബാങ്കിനു സമീപത്തെ ഒരു ജ്വല്ലറി ജീവനക്കാരനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. നഗരസഭയുടെ സമീപ പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭ, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ്, പൊലീസ് സംയുക്തമായി സ്ക്വാഡ് രൂപവത്കരിച്ച് നാട്ടിൻപുറങ്ങൾ ഉൾപ്പെടെ സ്ഥലങ്ങളിലും അങ്ങാടികളിലും കടകളിലും പൊതുയിടങ്ങളിലും പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.