16കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാൾകൂടി അറസ്​റ്റില്‍

കാസര്‍കോട്: ഉളിയത്തടുക്കയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്​റ്റ്​​ ചെയ്തു. തളങ്കര ബാങ്കോട്ടെ ബഷീറിനെയാണ്​ (44) അറസ്​റ്റ്​ ചെയ്തത്. ഇതോടെ കേസില്‍ അറസ്​റ്റിലായവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ ദിവസം ഉളിയത്തടുക്ക പള്ളത്തെ അബ്​ദുൽ അസീസ്, കുഡ്​ലു കാനത്തിങ്കരയിലെ സുബ്ബ, ഉളിയത്തടുക്കയിലെ വാസുദേവ ഗട്ടി എന്നിവര്‍ അറസ്​റ്റിലായിരുന്നു. ഇവരെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ കോടതി റിമാൻഡ്​ ചെയ്തു. ഈ കേസില്‍ നേരത്തേ അഞ്ചുപേരെയാണ് അറസ്​റ്റ്​ ചെയ്തത്. basheer 44 pradhi ബഷീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.