10 വാർഡുകളിൽ മത്സരത്തിനിറങ്ങി എസ്​.ഡി.പി.ഐ

കോഴിക്കോട്​: കോർപറേഷനിൽ മത്സരിക്കുന്ന പത്ത്​ വാർഡുകളിൽ നില മെച്ചപ്പെടുത്താനുറച്ച്​ എസ്​.ഡി.പി.ഐ സ്​ഥാനാർഥികൾ. 16ാം വാർഡായ മൂഴിക്കൽ പി.ടി. അബ്​ദുൽ ഖയ്യൂം, 18ാം വാർഡ്​ മായനാട്ട്​ പൂനത്തിൽ റൈഹാനത്ത്​, 30ാം വാർഡ്​ കൊമ്മേരിയിൽ റാഷിത അക്​ബർ, 32ാം വാർഡ്​ പൊക്കുന്ന്​ മുഹമ്മദ്​ ഷബീർ, 51ാം വാർഡ്​ പുഞ്ചപ്പാടത്ത്​ മുഹമ്മദ് ഷമീർ, 53 ാം വാർഡ്​ മാത്തോട്ടത്ത്​ ഹാക്കിൽ, 54ാം വാർഡ്​ കപ്പക്കൽ റിയാസ്​ പി.ടി, 58ാം വാർഡ്​ കുറ്റിച്ചിറയിൽ മുഹമ്മദ്​ ഷിജി പുതിയപള്ളി വീട്​, 66ാം വാർഡായ വെള്ളയിൽ കെ. ഷമീർ, 74ാം വാർഡായ പുതിയങ്ങാടിയിൽ ആബിദ നിർജാസ്​ എന്നിവരാണ്​ കണ്ണട ചിഹ്​നത്തിൽ മത്സരിക്കുന്നത്​. മറ്റ്​ വാർഡുകളിൽ തെരഞ്ഞെടുപ്പിനോടടുത്ത ദിവസം​ നേതൃത്വമെടുക്കുന്ന തീരുമാനമനുസരിച്ചാവും പ്രവർത്തകർ വോട്ട്​ ചെയ്യുക. പാർട്ടി കേഡറുകൾ ശക്തമായ വാർഡുകളിലാണ്​ മത്സരിക്കുന്നതെന്നും വാശിയേറിയ മത്സരം കാഴ്​ച​െവക്കാനായിട്ടുണ്ടെന്നും എസ്​.ഡി.പി.ഐ കോർപറേഷൻ തെരഞ്ഞെടുപ്പ്​ നിരീക്ഷണ​ സമിതി കൺവീനർ കെ. ഷമീർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.