പ്രോട്ടോ​േകാൾ ലംഘനം: മലബാർ സ്പോർട്സ് അക്കാദമിക്ക് 9000 രൂപ പിഴ

തിരുവമ്പാടി: കോവിഡ് പ്രോട്ടോ​േകാൾ ലംഘിച്ച് ആൾക്കൂട്ട പരിപാടി നടത്തിയ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ഭാരവാഹികൾക്കെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തു. മൂന്നു ഭാരവാഹികൾക്ക് 9000 രൂപ പിഴ ചുമത്തി. കഴിഞ്ഞ ദിവസം പുല്ലൂരാംപാറയിലെ മൈതാനിയിൽ ഒളിമ്പിക്സിന് ആശംസയർപ്പിച്ച് മലബാർ സ്​പോർട്സ് അക്കാദമി ദീപശിഖ പ്രയാണം സംഘടിപ്പിച്ചിരുന്നു. നിരവധി കായിക താരങ്ങളാണ്​ പരിപാടിയിൽ പങ്കെടുത്തത്​. താരങ്ങൾ മാസ്ക് ധരിച്ചിരുന്നുമില്ല. 'സി' കാറ്റഗറിയിൽ ഉൾപ്പെടുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് ആൾക്കൂട്ട പരിപാടികൾ നടത്തിയത് 'മാധ്യമം' ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.