Posted On
date_range Updated On
date_range മൈസൂരു കൂട്ടബലാത്സംഗം: എസ്.െഎ.ടി കുറ്റപത്രം സമർപ്പിച്ചു
ബംഗളൂരു: പ്രമാദമായ മൈസൂരു കൂട്ടബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായ തമിഴ്നാട് സ്വദേശികളായ ആറുപേരെ പ്രതികളാക്കി 1499 പേജുള്ള കുറ്റപത്രമാണ് ലോക്കൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയ പ്രതികളിലൊരാളെ ഒഴിവാക്കി.
ആറുപേർക്കെതിരെ കവർച്ച, ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തി. കഴിഞ്ഞ ആഗസ്റ്റ് 24നാണ് കേസിന്നാസ്പദമായ സംഭവം. സഹപാഠിക്കൊപ്പം ചാമുണ്ഡി ഹിൽസ് താഴ്വാരത്തെത്തിയ മൈസൂർ സർവകലാശാല വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.
പ്രതികൾ ഇരുവരെയും ആക്രമിക്കുകയും വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. സംഭവം പുറത്താവാതിരിക്കാൻ മൂന്നുലക്ഷം രൂപയും ആവശ്യെപ്പട്ടു. തമിഴ്നാട്ടിലേക്ക് കടന്ന പ്രതികളെ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത മദ്യക്കുപ്പിയുടെയും ബസ് ടിക്കറ്റിൻെറയും സൂചനയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം വൈകാതെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.