നിട്ടൂരിൽ ഗൃഹപ്രവേശനത്തിൽ പ​െങ്കടുത്ത 74 പേർ നിരീക്ഷണത്തിൽ

കുറ്റ്യാടി: പുറമേരി പഞ്ചായത്തുകാരനായ േകാവിഡ് പോസിറ്റിവായ മധ്യവയസ്കൻ അതിന്​ ഒരാഴ്ച മുമ്പ് നിട്ടൂരിലെ ബന്ധുവീട്ടിൽ ഗൃഹപ്രവേശനത്തിന് വന്നെന്ന റിപ്പോർട്ടി​െന തുടർന്ന് ചടങ്ങിൽ പെങ്കടുത്ത 74 പേർ നിരീക്ഷണത്തിലായി. കുറ്റ്യാടി പഞ്ചായത്തിലെ 11ാം വാർഡിലാണ് ഗൃഹപ്രവേശനം നടന്ന വീടെങ്കിലും സമീപത്തെ 10, മൂന്ന് വാർഡുകാരും പുറമേരി, ചങ്ങരോത്ത് പഞ്ചായത്തുകളിലുള്ള ബന്ധുക്കളും സമ്പർക്ക പട്ടികയിലുണ്ട്​. ഇതേ വ്യക്തിയും മകനും ഞായറാഴ്ച വേളം ചോയിമഠത്തിലെ കല്യാണ വീട്ടിലും എത്തിയിരുന്നു. ഇതിനാൽ, 72 പേർ നിരീക്ഷണത്തിലാവുകയും പഞ്ചായത്തിലെ എട്ടാം വാർഡ് അടക്കുകയും ചെയ്തിട്ടുണ്ട്. പുറമേരി സ്വദേശി നിട്ടൂരിൽ പോയത് ഒമ്പതാം തീയതിയായതിനാലാണ് അവിടെ കണ്ടെയിൻമൻെറ് സോണാക്കാതിരുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അതിനിടെ നിട്ടൂരിലെ സമ്പർക്ക വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വടയം സൗത്ത് എൽ.പി സ്കൂളിൽ 3, 10, 11 വാർഡി​ൻെറ സംയുക്ത യോഗം നടന്നു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.സി. രവീന്ദ്രൻ, വാർഡ്​ മെംബർമാരായ വി.പി. മൊയ്തു, ഇ.കെ. നാണു, നബീസ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ, എസ്.െഎ ബിജു, വിവിധ പാർട്ടി പ്രതിനിധികൾ എന്നിവർ പ​െങ്കടുത്തു. ഇൗ വാർഡിൽ പെടുന്ന വടയം, തൊടുവളപ്പ്, പന്നിവയൽ, വട്ടക്കണ്ടിപ്പാറ അങ്ങാടികളിലെ കടകൾ രാവിലെ എട്ടുമുതൽ ൈവകീട്ട് അഞ്ചു വരെ മാത്രമേ പ്രവർത്തിക്കാവൂ എന്ന് തീരുമാനിച്ചു. സമൂഹ മാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങൾക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.