ക​െണ്ടയ്​ൻമെൻറ്​ സോണുകൾ അടച്ചു; പൊലീസ് പരിശോധന കർശനമാക്കി: 460 പേർ സമ്പർക്ക പട്ടികയിൽ

ക​െണ്ടയ്​ൻമൻെറ്​ സോണുകൾ അടച്ചു; പൊലീസ് പരിശോധന കർശനമാക്കി: 460 പേർ സമ്പർക്ക പട്ടികയിൽ നാദാപുരം: മൂന്ന്​ പേർക്ക് കോവിഡ്​ സ്​ഥിരീകരിച്ച പശ്ചാത്തലത്തിൽ നാദാപുരം, തൂണേരി ഗ്രാമപഞ്ചായത്ത് അതിർത്തികൾ അടച്ച്​ പൊലീസ് പരിശോധന കർശനമാക്കി. 460 പേർ സമ്പർക്ക പട്ടികയിൽ. വിഷ്ണുമംഗലം പാലം, പാറക്കടവ് പാലം, വേറ്റുമ്മൽ, കക്കംവെള്ളി, ശാദുലി റോഡ് തുടങ്ങിയ റോഡുകൾ പൊലീസ് അടച്ച് പൂട്ടി. അടിയന്തര സാഹചര്യത്തിലുള്ള വാഹനങ്ങൾ കർശന പരിശോധനകൾക്ക് ശേഷമാണ് കടത്തി വിടുന്നത്. നാദാപുരം ഗ്രാമ പഞ്ചായത്തിൽ രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി ബന്ധപ്പെട്ട് 200 ലധികം പേരുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സമ്പർക്ക പട്ടിക വിപുലമായതിനാൽ പലരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരുമായി സമ്പർക്കത്തിലായവർ ഉണ്ടെങ്കിൽ ക്വാറൻറീനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തൂണേരിയിൽ 260 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആരോഗ്യ പ്രവർത്തകരടക്കമുള്ളവരുടെ സ്രവം തൂണേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് തിങ്കളാഴ്​ച പരിശോധനക്കെടുക്കും. നാദാപുരം താലൂക്ക് ആശുപത്രിയിലും പരിശോധന നടക്കും. പൊലീസും ആരോഗ്യ വകുപ്പും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ്​ നൽകി. ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര ഗ്രാമപഞ്ചായത്തുകളായ വാണിമേൽ, വളയം, ചെക്യാട് പ്രദേശത്തുള്ളവർ പ്രധാന പാതകൾ അടച്ചതോടെ ഒറ്റപ്പെട്ട നിലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.