ബാലുശ്ശേരി ടൗൺ നവീകരണ പ്രവൃത്തി ആഗസ്​റ്റ്​ 30നകം പൂർത്തീകരിക്കും

ബാലുശ്ശേരി ടൗൺ നവീകരണ പ്രവൃത്തി ആഗസ്​റ്റ്​ 30നകം പൂർത്തീകരിക്കും Photo: Blsy KP500-പാതിവഴിക്ക് നിലച്ച ബാലുശ്ശേരി ടൗൺ നവീകരണപ്രവൃത്തി പൊതുമരാമത്ത് മന്ത്രി സന്ദർശിച്ചപ്പോൾബാലുശ്ശേരി: ബാലുശ്ശേരി ടൗൺ നവീകരണപ്രവൃത്തികൾ ആഗസ്​റ്റ്​ 30നകം പൂർത്തീകരിക്കുമെന്നും ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ടൂറിസം മേഖലയിലെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി കൊണ്ടുപോകാൻ ടൂറിസം വകുപ്പ് എല്ലാവിധ സഹായവും നൽകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബാലുശ്ശേരി എം.എൽ.എ ഓഫിസിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കരാറുകാരുടെയും / യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2018 നവംബറിൽ തുടങ്ങിയ ടൗൺ നവീകരണപ്രവൃത്തി മൂന്നു വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാൻ കഴിയാത്ത കരാറുകാരുടെ നടപടിയെ മന്ത്രി വിമർശിച്ചു. ടൗണിൽ വെറും 800 മീറ്റർ ദൈർഘ്യമുള്ള പ്രവൃത്തികൾ മാത്രമാണ് ഇനി നടക്കാനുള്ളത്. ഇതിനായി ഇത്രയും കാലതാമസം വരുത്തേണ്ടതില്ലെന്നും പറഞ്ഞു. ഒന്നര മാസം കൂടി സമയം നൽകാമെന്നും ഇതിനകം പണി പൂർത്തീകരിക്കാൻ കഴിയുമോ എന്നും യോഗത്തിൽ പങ്കെടുത്ത കരാറുകാരനോട് മന്ത്രി ചോദിച്ചു. ആഗസ്​റ്റ്​ 30നോടെ പണി പൂർത്തിയാക്കാമെന്ന് കരാറുകാരൻ മന്ത്രിക്ക് ഉറപ്പുനൽകി. നടപ്പാതയിൽ ടൈൽ പതിക്കൽ, ഹാൻഡ് റെയിൽ സ്ഥാപിക്കൽ, ഐറിഷ്‌ ഡ്രൈൻ എന്നിവ സമയബന്ധിതമായി തന്നെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മഴ തുടങ്ങിയതോടെ ഓവുചാൽ നവീകരണപ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. വൈകുണ്​ഠം മുതൽ ബാലുശ്ശേരി മുക്കുവരെയാണ് ടൗൺ നവീകരണപ്രവൃത്തികൾ നടക്കുക. പൊതുമരാമത്ത് വകുപ്പ് മൂന്നു കോടി രൂപയാണ് ടൗൺ നവീകരണപ്രവൃത്തികൾക്കായി അനുവദിച്ചിട്ടുള്ളത്. അഡ്വ. സചിൻദേവ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രൂപലേഖ കൊമ്പിലാട്, പി. സുധാകരൻ മാസ്​റ്റർ, ഇസ്മായിൽ കുറുമ്പൊയിൽ, ടി.കെ. സുമേഷ്, ഇ. നാരായണൻ കിടാവ്, സൂപ്രണ്ടിങ്​ എൻജിനീയർ ഇ.ജി. വിശ്വപ്രകാശ്, എക്സി. എൻജിനീയർ ഹാഷിം, കെ.എസ്.ടി.പി എക്സി.എൻജിനീയർ ഷാജി തയ്യിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.