നരിക്കുനി പഞ്ചായത്ത്് ഒമ്പതാം വാർഡ് പ്രത്യേക നിരീക്ഷണത്തിൽ; ടെസ്​റ്റ്​ 26ന്​

നരിക്കുനി: ഒരു വീട്ടിലെ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ നരിക്കുനി പഞ്ചായത്തിലെ ഒമ്പതാം വാർഡ് പ്രത്യേക നിരീക്ഷണത്തിലാക്കി. ഈ വീട്ടിൽ നിർമാണ ജോലിക്കെത്തിയവരുടെയും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെയും സ്രവം ബുധനാഴ്ച നരിക്കുനി ഗവ. ആശുപത്രിയിൽ പരിശോധിക്കും. കൂടാതെ, ഈ വീടുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതർ അറിയിച്ചു. വാർഡിൽ കാക്കൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ്​, ആരോഗ്യവകുപ്പ് തുടങ്ങിയവർ സന്ദർശനം നടത്തി. പ്രദേശത്തെ ആരാധനാലയങ്ങൾ, മംഗലശ്ശേരി ശാന്തകുമാർ സ്​മാരക നിലയം എന്നിവ അടച്ചിട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.