കോവിഡ് ഭീതി: വടകര നഗരസഭയിലെ കടകള്‍ അടച്ചിട്ട് 25 ദിവസം

--- കടകളിലെ ഭക്ഷ്യവസ്തുക്കള്‍ നശിക്കുന്നു വടകര: ഉറവിടമറിയാത്ത കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വടകര നഗരസഭയിലെ കടകള്‍ അടച്ചിട്ട് 25 ദിവസം. ഇനിയെപ്പോഴാണ് കടകള്‍ പൂര്‍ണമായും തുറക്കുകയെന്നറിയാതെ ആശങ്കയിലാണ്​ വ്യാപാരികൾ. പൂട്ടിയിട്ട അനാദി കടകളിലുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ മിക്കതും നശിച്ചുകഴിഞ്ഞതായാണ് പറയുന്നത്. നേരത്തേ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ സമ്പര്‍ക്കത്തില്‍ നാമമാത്രമായ കേസുകള്‍ മാത്രമാണ് പോസിറ്റിവായത്. ഈ സാഹചര്യത്തില്‍ കടകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വടകര നഗരസഭയുള്‍പ്പെടെ തൊട്ടടുത്ത പഞ്ചായത്തുകളില്‍ മിക്കതും കണ്ടെയ്ന്‍മൻെറ്​ സോണിലാണുള്ളത്. ഇവിടങ്ങളിലെല്ലാം സമാന സാഹചര്യമാണ്​. ഈ സാഹചര്യത്തില്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ നിത്യോപയോഗ സാധനങ്ങള്‍ക്ക്​ ക്ഷാമം നേരിടാന്‍ പോവുകയാണെന്നാണ് വിലയിരുത്തല്‍. ഗ്രാമങ്ങളിലെ പലകടകളിലും ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞിട്ടുണ്ട്​. വടകര മാര്‍ക്കറ്റിലെത്തിയാണ് കച്ചവടക്കാർ സാധനങ്ങൾ വാങ്ങാറുള്ളത്. അതിനിടെ, കണ്ടെയ്ൻമൻെറ്​ സോണിന്​ ഇളവ് വന്നാല്‍, വടകരയിലെ പച്ചക്കറി മാര്‍ക്കറ്റ് തുറക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങളെ കുറിച്ച് നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധര‍ൻെറ നേതൃത്വത്തില്‍ വ്യാപാരി പ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും സംയുക്തമായി നടത്തിയ യോഗത്തില്‍ തീരുമാനമായി. പുതിയ തീരുമാനപ്രകാരം പുലര്‍ച്ച നാലുമുതല്‍ ആറു മണിവരെ പച്ചക്കറി മാര്‍ക്കറ്റില്‍ ചരക്കിറക്കാം. രാവിലെ ആറുമുതല്‍ 11 മണിവരെ വാഴക്കുല, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഇറക്കണം. പച്ചക്കറികള്‍ വില്‍ക്കുന്ന കടകള്‍ ഒരുമണിവരെ പ്രവര്‍ത്തിക്കാം. മുഴുവന്‍ വ്യാപാരികളും ഗ്ലൗസ്, മാസ്ക് എന്നിവ നിര്‍ബന്ധമായും ധരിക്കണം. സാനിറ്റൈസര്‍ കടകളില്‍ ഉണ്ടായിരിക്കണം. പച്ചക്കറി മാര്‍ക്കറ്റിലെ സ്ത്രീകളുടെ ശൗചാലയം കയറ്റിറക്ക് തൊഴിലാളികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉപയോഗിക്കാം. പഴയ സ്​റ്റാൻഡിലെ ശൗചാലയം വ്യാപാരികളും പൊതുജനങ്ങളും ഉപയോഗിക്കണം എന്നിങ്ങനെയാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോവുക പ്രയാസമാണെന്നും കടകള്‍ തുറന്നു നശിച്ചുപോകുന്ന സാധനങ്ങൾ സംരക്ഷിക്കാനോ നിലവിലുള്ള ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് അനിശ്ചിതകാലത്തേക്ക് കടയടച്ചിടാനുള്ള തീരുമാനമോ ഉണ്ടാകണമെന്ന് വടകര മര്‍ച്ചൻറ്​സ് അസോസിയേഷന്‍ പ്രസിഡൻറ്​ എം. അബ്​ദുൽ സലാം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.