കോവിഡ്​ 232 പേര്‍ക്ക്

കോഴിക്കോട്​: ജില്ലയില്‍ ശനിയാഴ്​ച 232 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഒറ്റ ദിവസം റിപ്പോർട്ട്​ ചെയ്യുന്ന എറ്റവുമുയർന്ന നിരക്കാണിത്​. വിദേശത്ത്നിന്ന് എത്തിയ ഒമ്പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പത്ത് പേര്‍ക്കുമാണ് പോസിറ്റിവ് ആയത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 189 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോർപറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 107 പേര്‍ക്കും ചോറോട് പ്രദേശത്ത് 17 പേര്‍ക്കും മാവൂര്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റിവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1358 ആയി. 20 പേര്‍ രോഗമുക്തി നേടി. 836 പേര്‍ കൂടി നിരീക്ഷണത്തിലാണ്​. വിദേശത്ത്നിന്ന് എത്തിയവര്‍: കോഴിക്കോട് കോര്‍പ്പറേഷന്‍ കണ്ണഞ്ചേരിസ്വദേശി (ഒരാൾ). കൊടിയത്തൂര്‍, കൊയിലാണ്ടി, പനങ്ങാട്, പെരുമണ്ണ, ഉണ്ണികുളം, വളയം(ഒരാൾവീതം), വില്യാപ്പളളി(രണ്ടുപേർ). ഇതര സംസ്ഥാനം: കോഴിക്കോട് കോര്‍പ്പറേഷൻ: (ബേപ്പൂര്‍, കണ്ണഞ്ചേരി ഡിവിഷനുകളിലായി നാലുപേർ). വില്യാപ്പളളി(രണ്ടുപേർ). മേപ്പയ്യൂര്‍, വളയം,വാണിമേല്‍, നടുവണ്ണൂര്‍(ഒരാൾവീതം. ഉറവിടം വ്യക്തമല്ലാത്തവര്‍: കോഴിക്കോട് കോർപറേഷന്‍: (ഒൻപതുപേർ) വില്യാപ്പള്ള(നാലുപേർ), ഒളവണ്ണ, പുറമേരി, വടകര(മൂന്നുപേർവീതം). താമരശ്ശേരി, ബാലുശ്ശേരി, കോട്ടൂര്‍ സ്വദേശിനി, ഓമശ്ശേരി(ഒരാൾവീതം). സമ്പര്‍ക്കം വഴി: കോഴിക്കോട് കോര്‍പ്പറേഷന്‍:( 98 പേർ, ഇതിൽ 40 പേർ സ്​ത്രീകളും രണ്ടു പേർ ആരോഗ്യരപവർത്തകരുമാണ്​) (ബേപ്പൂര്‍, ചെറുവണ്ണൂര്‍, എലത്തൂര്‍, ഇരിങ്ങാടന്‍പ്പളളി, കുററിച്ചിറ, മാങ്കാവ്,കണ്ണങ്കര, നടക്കാവ്, കോട്ടൂളി, നല്ലളം, പുതിയകടവ്, തോപ്പയില്‍). പനങ്ങാട്: (നാല്​പേർ), ചോറോട്​( എട്ട്​ സ്​ത്രീകളും 9പുരുഷന്മാരുമടക്കം 17 പേർ). മാവൂര്‍: (14 പേർ), തിക്കോടി( എട്ടുപേർ), മണിയൂര്‍:(ഒൻപത്​), ഉണ്ണികുളം( അഞ്ചുപേർ), പെരുമണ്ണ( ആറുപേർ), വടകര(അഞ്ചുപേർ), നരിക്കുനി(നാലുപേർ), കക്കോടി(നാലുപേർ), കുന്ദമംഗലം(മൂന്നുപേർ), ചെങ്ങോട്ടുകാവ്, മുക്കം, വില്യാപ്പള്ളി, ഒളവണ്ണ,(രണ്ടുപേർവീതം), അഴിയൂര്‍, തലക്കുളത്തൂര്‍, കൊയിലാണ്ടി, താമരശ്ശേരി (ഒരാൾ വീതം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.