മേപ്പയൂരിൽ 23 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു

മേപ്പയൂർ: മേപ്പയൂർ പഞ്ചായത്തിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 20 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങളും മാറിത്താമസിച്ചിട്ടുണ്ട്. എല്ലാവരും ബന്ധു വീടുകളിലേക്കാണ് മാറിയത്. വില്ലേജ് അധികൃതരും മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്​ടർ തുടങ്ങിയവർ സ്ഥലങ്ങൾ സന്ദർശിച്ചു. ദുരിതപ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. റീന, വൈസ് പ്രസിഡൻറ്​ കെ.ടി. രാജൻ എന്നിവർ സന്ദർശിച്ചു. വാർഡ് മെംബർമാരായ എൻ.എം. ദാമോദരൻ, ടി.പി. പുഷ്​പലത, പി.എം. പവിത്രൻ, പി.എം. ശോഭ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.