പാട്ടുകൂട്ടം പുരസ്ക്കാര വിതരണം 22ന്

കോഴിക്കോട്: നാടൻ കലാപഠന ഗവേഷണ സംഘമായ പാട്ടുകൂട്ടത്തിന്‍റെ 23ാം വാർഷികത്തിന്‍റെ ഭാഗമായി വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാരമ്പര്യ നാട്ടിപ്പാട്ട് കലാകാരി ചേളന്നൂർ കുരുന്നാളി മീത്തൽ അരിയായി (മരണാനന്തര പുരസ്കാരം), നാടക പ്രവർത്തകനും സംഗീത സംവിധായകനുമായ വിൽസൺ സാമുവൽ, ഗാനരചയിതാവ് കാനേഷ് പൂനൂര്, പ്രാദേശിക ചാനൽ പ്രവർത്തകൻ എ. രാജേഷ് എന്നിവർക്കാണ് പുരസ്കാരം. ബാബു പറശ്ശേരി അധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പാട്ടുകൂട്ടത്തിന്‍റെ വാർഷിക പരിപാടികൾ അരങ്ങേറുന്ന ഫോക് ലോർ ദിനമായ ആഗസ്റ്റ് 22ന് പുരസ്കാരങ്ങൾ വിതരണം ചെയ്യും. കോഴിക്കോട് ടൗൺഹാളിൽ വൈകീട്ട് 4.30ക്ക് നടക്കുന്ന ചടങ്ങ് മേയർ ഡോ. ബീന ഫിലിപ് പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരി ഖദീജ മുംതാസ്, ഡോ. ഇ.കെ. ഗോവിന്ദവർമരാജ, കൗൺസിലർ നവ്യ ഹരിദാസ്, പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാഗേഷ്, നവാസ് പൂനൂർ, ജില്ല ഇൻഫർമേഷൻ ഓഫിസർ ദീപ, വൈഗ സുബ്രഹ്മണ്യം, ഡോ. അബ്ദുൽ ഹക്കീം എ., ഡോ. അസീസ് തരുവണ, ഡോ. എം.പി. വാസു മുടൂർ, ടി.വി. ബാലൻ, കാവിൽ പി. മാധവൻ തുടങ്ങിയവർ സംബന്ധിക്കും. സംഘാടക സമിതി ഭാരവാഹികളായ ബാബു പറശ്ശേരി, ജഗത്മയൻ ചന്ദ്രപുരി, ഗിരീഷ് ആമ്പ്ര, വൈഗ സുബ്രഹ്മണ്യം, മണിരാജ് പുനൂർ, ഒ.ബി. കുറുപ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.