കേരള ആർ.ടി.സി ഒാണം സ്പെഷൽ ബസ് സർവിസ് 20 വരെ നീട്ടി

ബംഗളൂരു: ഒാണക്കാലത്ത് കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ച് കേരളത്തിലേക്കും കേരള ആർ.ടി.സി ആരംഭിച്ച സ്പെഷൽ ബസ് സർവിസ് വീണ്ടും നീട്ടി. സെപ്റ്റംബർ 20 വരെയാണ് ബസ് സർവിസ് നീട്ടിയത്. ഒാൺലൈൻ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 19 വരെ കേരളത്തിൽനിന്നു ബംഗളൂരുവിലേക്കും സെപ്റ്റംബർ 20 വരെ ബംഗളൂരുവിൽനിന്നു കേരളത്തിലേക്കും കേരള ആർ.ടി.സിയുടെ ബസ് സർവിസുണ്ടാകും. നേര​േത്ത ഒാണം സ്പെഷൽ സർവിസ് സെപ്റ്റംബർ 14 വരെയാണ് നീട്ടിയിരുന്നത്. അന്തർസംസ്ഥാന ബസ് സർവിസ് തുടരണമെന്ന് കർണാടക ആർ.ടി.സി കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് 20 വരെ സർവിസ് ദീർഘിപ്പിക്കാൻ ധാരണയായത്. കേരളത്തിൽ ക്വാറൻറീൻ നിബന്ധനകൾ ഇപ്പോഴും തുടരുന്നതിനാൽ നാട്ടിലേക്കുള്ള യാത്രക്കാർ താരതമേന്യ കുറവാണ്. എങ്കിലും ബുക്കിങ് അനുസരിച്ചാണ് ഷെഡ്യൂളുകൾ ഒാപറേറ്റ് ചെയ്യുന്നത്. കേരളത്തിൽനിന്നു ബംഗളൂരുവിലേക്കുള്ള ബസുകളിലാണ് കൂടുതൽ യാത്രക്കാരുള്ളത്. കേരളം സെപ്റ്റംബർ 20 വരെ സർവിസ് നീട്ടിയതോടെ കർണാടക ആർ.ടി.സിയുടെ സ്പെഷൽ സർവിസുകളും നീട്ടിയേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.