കെ.എസ്.ആർ.ടി.സി: മുൻകൂർ ടിക്കറ്റെടുത്താൽ 20 ശതമാനം ചാർജിളവ്

പടം.. TUE KUTTI15 കെ.എസ്.ആർ.ടി.സി ബോണ്ട് പദ്ധതിക്ക് കുറ്റ്യാടിയിൽ തുടക്കം കുറിക്കുന്നു കുറ്റ്യാടി: കെ.എസ്.ആർ.ടി.സി തൊട്ടിൽപാലം ഡിപ്പോ സ്ഥിരംയാത്രക്കാർക്കായി പ്രത്യേക ബോണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. സ്ഥിരംസർക്കാർ ജീവനക്കാർക്കും, മറ്റു മേഖലയിൽ ജോലി ചെയ്യുന്നവർക്കും പ്രയോജനകരമാകുന്നതാണ് പദ്ധതി. ബസുകൾ പൂർണമായും അണുമുക്തമാക്കി മുൻകൂട്ടി ടിക്കറ്റുകൾ റിസർവ്​ ചെയ്യാനുള്ള സൗകര്യവും ഒരുക്കും. ഇതനുസരിച്ച് 10, 20, 25 ദിവസങ്ങളിലേക്ക് മുൻകൂർ പണമടച്ച് സീറ്റുകൾ റിസർവ്​ ചെയ്യാം. ആദ്യം രജിസ്​റ്റർ ചെയ്യുന്ന 100 പേർക്ക് അപ്​ ആൻഡ്​ ഡൗൺ യാത്രക്കായി ടിക്കറ്റ് വിലയിൽ 20 ശതമാനം കുറവ് നൽകും. കുറ്റ്യാടിയിൽനിന്ന്​ കോഴിക്കോട് സിവിൽ സ്​റ്റേഷൻ (നോൺ സ്​റ്റോപ്), വടകര, മാനന്തവാടി എന്നിവിടങ്ങളിലേക്കാണ് ആദ്യപടിയായി പദ്ധതി നടത്തുന്നത്. കുറ്റ്യാടിയിൽ നടന്ന ചടങ്ങിന് കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർമാരായ കെ.എം. സജീവൻ, കെ. ഷാജി എന്നിവർ നേതൃത്വം നൽകി. പി.പി. സതീഷ്, കെ. നിത്യാനന്ദ കുമാർ, ശശി മുണ്ടവയലിൽ, പി.കെ. രൺദീപ്, കെ. നിമ, കെ. രജീഷ്, ആർ. സുരേഷ് ബാബു, ധനീഷ് എന്നിവർ പങ്കെടുത്തു. ഫോൺ: 9846718861, 9947 483960.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.