യുവതിയുടെ കണ്ണിൽ 20 സെമി നീളമുള്ള വിര

ഓമശ്ശേരി: മുഖത്തും കണ്ണിലും മാറിമാറിയുണ്ടായ വേദനയിൽ ബുദ്ധിമുട്ടിയ യുവതിയുടെ കൺപോളയിൽനിന്ന്​ 20 സെ.മീ നീളമുള്ള വിരയെ ജീവനോടെ പുറത്തെടുത്തു. ഓമശ്ശേരി ശാന്തി ആശുപത്രി നേത്രവിഭാഗത്തിൽ ചികിത്സ തേടിയ യുവതിയുടെ കൺപോളകളിൽനിന്നാണ് വിരയെ പുറത്തെടുത്തത്. ആശുപത്രിയിലെ നേത്രരോഗ വിഭാഗം ചീഫ് സർജൻ ഡോക്ടർ ജോർജ് ഫിലിപ്പി​​ൻെറ നേതൃത്വത്തിൽ ഒഫ്​താൽമോളജിസ്​റ്റായ ഡോ. ഷാനി ശ്രീജിത്താണ് ശസ്ത്രക്രിയ നടത്തിയത്​. അര മണിക്കൂർ നേരത്തേ വിശ്രമത്തിനുശേഷം യുവതി ആശുപത്രി വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.