കോവിഡ്- 19: പുതുപ്പാടിയിൽ ഡ്രൈവേഴ്സ്​ ഷെൽട്ടർ ഒരുക്കുന്നു

ഈങ്ങാപ്പുഴ: ഇതര സംസ്ഥാനങ്ങളിൽനിന്നും ചരക്ക് വാഹനങ്ങളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുൾപ്പെടെയുള്ള തൊഴിലാളികളിൽ നിന്നും കോവിഡ് പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് പുതുപ്പാടി പഞ്ചായത്ത് ഡ്രൈവേഴ്സ് ഷെൽട്ടർ ഒരുക്കുന്നു. പഞ്ചായത്ത്​ പരിധിയിലെ താമസക്കാരായ ലോറി ഡ്രൈവർമാർ ഒരു ലോഡ് കയറ്റിയിറക്കുന്നതി​ൻെറ ഇടവേളകളിൽ വീടുമായി സമ്പർക്കമവസാനിപ്പിക്കുന്നതിനും അടുത്ത ലോഡ് തയാറാകുന്നതിനിടയിൽ വിശ്രമിക്കുന്നതിനും ഡ്രൈവേഴ്സ് ഷെൽട്ടർ ഒരുക്കുമെന്ന് ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ പറഞ്ഞു. ഇത്തരം ജോലിയിലേർപ്പെടുന്നവരുടെ പേരുവിവരങ്ങൾ ആശ - ആർ.ആർ.ടി വഴി ശേഖരിച്ച് ബോധവത്​കരണവും കൗൺസലിങ്ങും ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.