കാലിക്കറ്റിൽ 1,27,589 ബിരുദ അപേക്ഷകൾ

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ ഏകജാലകത്തിന്​ 1,27,589 അപേക്ഷകർ. കോവിഡി​ൻെറ പശ്ചാത്തലത്തിൽ അപേക്ഷകളുടെ എണ്ണം വർധിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കഴിഞ്ഞ വർഷത്തിലെ അപേക്ഷയെക്കാൾ കുറവാണ്​ ഇത്തവണ. മലപ്പുറം ജില്ലയിൽനിന്ന്​ 39,438 അപേക്ഷകരുണ്ട്​. കോഴിക്കോടും (29,290) തൃശൂരും (23,075) പാലക്കാടും (22,984) ആണ്​ പിന്നാലെ. വയനാട്ടിൽ നിന്ന്​ 6,376 പേർ അപേക്ഷിച്ചു.കേരളത്തിന്​ പുറത്തുനിന്ന്​ 218 അപേക്ഷകരാണുള്ളത്​. കാലിക്കറ്റി​ൻെറ പരിധിക്ക്​ പുറത്തുള്ള കണ്ണൂർ ജില്ലയിൽനിന്ന്​ 3,140ഉം എറണാകുളത്തുനിന്ന്​ 1,131ഉം അപേക്ഷകരുണ്ട്​. കഴിഞ്ഞവർഷം 1.40 ലക്ഷത്തോളം അ​േപക്ഷകരുണ്ടായിര​ുന്നു. ഓണാവധിക്ക് ശേഷം ട്രയൽ അലോട്ട്​മൻെറും തൊട്ടുപിന്നാലെ ഒന്നാം അലോട്ട്​മൻെറും തുടങ്ങും. ഇത്തവണ 80,000ലേറെ സീറ്റുകളുണ്ടാകുമെന്നാണ്​ പ്രതീക്ഷ. ഈ മാസം മൂന്നിനും നാലിനും പ്രിൻസിപ്പൽമാരുടെയും നോഡൽ ഓഫിസർമാരുടെയും യോഗം ചേർന്ന്​ ​​പ്രവേശനത്തി​ൻെറ അന്തിമകാര്യങ്ങൾ തീരുമാനിക്കും. പി.ജി പ്രവേശനത്തിനുള്ള ഏകജാലക അ​േപക്ഷകൾ ​െവള്ളിയാഴ്​ച മുതൽ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.