നീലഗിരിയിൽ കോവിഡ് ബാധിതർ 115

നീലഗിരിയിൽ എട്ടുപേർക്കുകൂടി കോവിഡ്​ ഗൂഡല്ലൂർ: വ്യാഴാഴ്ച എട്ടുപേർക്ക്​ കൂടി കോവിഡ് സ്​ഥിരീകരിച്ചു. നീലഗിരി ജില്ലയിൽ രോഗബാധിതരായ 115 പേരിൽ 40 പേർ രോഗമുക്തി നേടി. ബാക്കിയുള്ള 75 പേരിൽ 53 പേർ ഊട്ടി ജില്ല ആശുപത്രിയിലും 22 പേർ കോയമ്പത്തൂർ ഇ.എസ്​.ഐ ആശുപത്രിയിലും ചികിത്സയിലാണ്​. കേത്തിയിലെ സ്വകാര്യ ഫാക്ടറി പി.ആർ.ഒയുടെ സമ്പർക്കംമൂലമാണ് നാലു പുരുഷന്മാർക്ക് രോഗം ബാധിച്ചത്. കോത്തഗിരിയിലെ 47കാരന് രോഗംബാധിച്ചത് കോയമ്പത്തൂരിൽപോയി വന്നയാളുടെ സമ്പർക്കംമൂലമാണ്​. ചെന്നൈ കീഴ്പാക്കം സ്വദേശിനി 61 കാരിക്കുമാണ് രോഗംപിടിപെട്ടത്. ഇവരുടെ ഭർത്താവിന് കോവിഡ് ബാധിച്ചിരുന്നു. ------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.